പാകിസ്ഥാന് 1070 കോടി ഡോളർ മാത്രം,​ 70,000​ ​കോ​ടി​ ​ഡോ​ള​ർ​ ​ക​ട​ന്ന് ഇന്ത്യയുടെ വിദേശനാണയ ശേഖരം,​ ​ റഷ്യയെ മറികടന്ന് ലോകത്ത് നാലാമത്

Saturday 05 October 2024 8:39 PM IST

ആ​ഗോ​ള​ ​മേ​ഖ​ല​യി​ലെ​ ​അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ​ക്കി​ട​യി​ൽ​ ​ഇ​ന്ത്യ​യു​ടെ​ ​വി​ദേ​ശ​ ​നാ​ണ​യ​ ​ശേ​ഖ​രം​ ​ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി​ 70,000​ ​കോ​ടി​ ​ഡോ​ള​ർ​ ​ക​വി​ഞ്ഞു.​ ​തു​ട​ർ​ച്ച​യാ​യ​ ​‌​ഏ​ഴാം​ ​വാ​ര​മാ​ണ് ​ഇ​ന്ത്യ​യു​ടെ​ ​വി​ദേ​ശ​ ​നാ​ണ​യ​ ​ശേ​ഖ​രം​ ​റെ​ക്കാ​ഡ് ​പു​തു​ക്കി​ ​കു​തി​ക്കു​ന്ന​ത്.​ ​വി​ദേ​ശ​ ​നാ​ണ​യ​ ​ശേ​ഖ​ര​ത്തി​ൽ​ ​ലോ​ക​ ​രാ​ജ്യ​ങ്ങ​ളി​ൽ​ ​നാ​ലാം​ ​സ്ഥാ​ന​ത്താ​ണ് ​ഇ​ന്ത്യ.​ ​ഡോ​ള​റി​ന്റെ​യും​ ​സ്വ​ർ​ണ​ത്തി​ന്റെ​യും​ ​മൂ​ല്യ​ ​വ​ർ​ദ്ധ​ന​യാ​ണ് ​ഗു​ണ​മാ​യ​ത്.​ ​ഇ​തോ​ടൊ​പ്പം​ ​രൂ​പ​യു​ടെ​ ​മൂ​ല്യ​ത്ത​ക​ർ​ച്ച​ ​നി​യ​ന്ത്രി​ക്കാ​ൻ​ ​പൊ​തു​മേ​ഖ​ല​ ​ബാ​ങ്കു​ക​ൾ​ ​വ​ഴി​ ​റി​സ​ർ​വ് ​ബാ​ങ്ക് ​വി​പ​ണി​യി​ൽ​ ​നി​ന്ന് ​ഡോ​ള​ർ​ ​വാ​ങ്ങി​യ​തും​ ​അ​നു​കൂ​ല​മാ​യി.​ ​

സെ​പ്‌​തം​ബ​ർ​ 17​ന് ​അ​വ​സാ​നി​ച്ച​ ​വാ​ര​ത്തി​ൽ​ ​വി​ദേ​ശ​ ​നാ​ണ​യ​ ​ശേ​ഖ​രം​ 1,260​ ​കോ​ടി​ ​ഡോ​ള​ർ​ ​വ​ർ​ദ്ധ​ന​യോ​ടെ​ 70,489​ ​കോ​ടി​ ​ഡോ​ള​റി​ലെ​ത്തി.​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​ജൂ​ലാ​യ് ​മാ​സ​ത്തി​ന് ​ശേ​ഷം​ ​വി​ദേ​ശ​ ​നാ​ണ​യ​ ​ശേ​ഖ​ര​ത്തി​ലെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​പ്ര​തി​വാ​ര​ ​വ​ർ​ദ്ധ​ന​യാ​ണി​ത്.

2013​ ​മു​ത​ലാ​ണ് ​ഇ​ന്ത്യ​ ​വി​ദേ​ശ​ ​നാ​ണ​യ​ ​ശേ​ഖ​രം​ ​മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള​ ​ശ്ര​മം​ ​ആ​രം​ഭി​ച്ച​ത്. അ​വ​ലോ​ക​ന​ ​കാ​ല​യ​ള​വി​ൽ​ 780​ ​കോ​ടി​ ​ഡോ​ള​റാ​ണ് ​റി​സ​ർ​വ് ​ബാ​ങ്ക് ​വി​പ​ണി​യി​ൽ​ ​നി​ന്ന് ​വാ​ങ്ങി​യ​ത്.​ ​സ്വ​ർ​ണ​ ​ശേ​ഖ​ര​ത്തി​ന്റെ​ ​മൂ​ല്യം​ 200​ ​കോ​ടി​ ​ഡോ​ള​ർ​ ​ഉ​യ​ർ​ന്ന് 6,570​ ​കോ​ടി​ ​ഡോ​ള​റി​ലെ​ത്തി.

ചൈനയാണ് വിദേശനാണയ ശേഖരത്തിൽ മുന്നിലുള്ളത്. 3.28 ലക്ഷം കോടി ഡോളറാണ് ചൈനയുടെ വിദേശനാണയ ശേഖറം. ജപ്പാന് 1.3 ലക്ഷം കോടി ഡോളറും സ്വിറ്റ്‌സർലാൻഡിന് 89000 കോടി ഡോളറും റഷ്യക്ക് 59022 കോടി ഡോളറുമാണ്.

ശക്തമായ വിദേശ നാണ്യശേഖരം ഒരു രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെയാണ് എടുത്തുകാട്ടുന്നത്. സ്വന്തം കറൻസിയുടെ മൂല്യം കുത്തനെ തകരുന്നത് തടഞ്ഞ്, സ്ഥിരത ഉറപ്പാക്കാനും ഇറക്കുമതികയറ്റുമതി സന്തുലിതാവസ്ഥ നിലനിർത്താനും പണപ്പെരുപ്പം നിയന്ത്രിക്കാനും വിദേശ നാണ്യശേഖരം സഹായിക്കും. രൂപയുടെ മൂല്യം വൻതോതിൽ ഇടിയുന്നത് തടയാനായി റിസർവ് ബാങ്ക് പലപ്പോഴും വിദേശ നാണ്യശേഖരത്തിൽ നിന്ന് ഡോളർ വിറ്റഴിക്കാറുണ്ട്.

നിലവിൽ ഇന്ത്യയുടെ വിദേശ നാണ്യശേഖരം രാജ്യത്തിന്റെ ഒരുവർഷത്തെ ഇറക്കുമതി ആവശ്യങ്ങൾ നിറവേറ്റാനുള്ള തുകയ്ക്ക് തുല്യമാണ്. അതായത്, സാമ്പത്തിക പ്രതിസന്ധി ഉണ്ടായാലും ഒരുവർഷത്തേക്ക് പിടിച്ചുനിൽക്കാനാകും. പാകിസ്ഥാന്റെ വിദേശ നാണ്യശേഖരം 1,070 കോടി ഡോളർ മാത്രമാണ്. എന്നാൽ ഇത് രാജ്യാന്തര നാണ്യനിധിയിൽ (ഐഎംഎഫ്) നിന്ന് കിട്ടിയ 102 കോടി ഡോളറിന്റെ രക്ഷാപ്പാക്കേജ് കൂടി ഉൾപ്പെടുന്നതുമാണ്.

ഡോളറിലാണ് രേഖപ്പെടുത്തുന്നതെങ്കിലും ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിൽ യൂറോ, യെൻ, പൗണ്ട് തുടങ്ങിയവയുമുണ്ട്. സ്വർണം, ഐഎംഎഫിലെ റിസർവ് പൊസിഷൻ (ഐഎംഎഫിൽ ഇന്ത്യക്ക് അവകാശപ്പെട്ട വിദേശ കറൻസിയിലെ റിസർവ് പണം), സ്‌പെഷ്യൽ ഡ്രോവിങ് റൈറ്റ്സ് (എസ്ഡിആർ/ ഐഎംഎഫിൽ സൂക്ഷിക്കുന്ന വിദേശ നാണ്യ ആസ്തി) എന്നിവയും ചേരുന്നതാണ് വിദേശ നാണ്യശേഖരം.