താരപ്രഭയിൽ കല്യാൺ നവരാത്രി ആഘോഷങ്ങൾ

Sunday 06 October 2024 12:31 AM IST

അജയ് ദേവ്ഗൺ, കത്രീന കൈഫ്, ബോബി ഡിയോൾ, സെയ്‌ഫ് അലിഖാൻ, ശില്‍പ്പ ഷെട്ടി, മലൈക അറോറ, നാഗചൈതന്യ, കല്യാണി പ്രിയദർശൻ, രശ്മിക മന്ദാന തുടങ്ങിയവർ പങ്കെടുത്തു

തൃശൂർ: സിനിമയും സംസ്‌കാരവും പാരമ്പര്യവും ഇഴചേർന്ന തൃശൂരിലെ കല്യാണരാമൻ കുടുംബത്തിന്റെ വാർഷിക നവരാത്രി ആഘോഷങ്ങളിൽ നക്ഷത്രത്തിളക്കം. ബോളിവുഡിലെ പ്രമുഖർ ഉൾപ്പെടെ നവരാത്രി ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തി. ശ്രീരാമഭഗവാന്റെ പാരമ്പര്യത്തിന് ആദരവ് അർപ്പിച്ച് സീതാ സ്വയംവരത്തിലെ ധനുഷ് ബാണം തകർക്കുന്നതാണ് ഇത്തവണത്തെ പ്രധാന തീം. ബാലനായ കൃഷ്ണൻ തൊട്ടിലാടിയതിന്റെ ചിത്രീകരണവും ഇവിടെ ഒരുക്കി. കല്യാണരാമൻ കുടുംബം പാരമ്പര്യ രീതിയിൽ പാവകളും രൂപങ്ങളും പ്രദർശിപ്പിക്കുന്ന ബൊമ്മക്കൊലു ഒരുക്കിയിരുന്നു. കല്യാൺ ജൂവലേഴ്‌സിന്റെ ആഗോള അംബാസിഡർ കത്രീന കൈഫ് ആഘോഷങ്ങൾക്ക് മുന്നിലുണ്ടായിരുന്നു.

ബോബി ഡിയോൾ, സെയ്‌ഫ് അലിഖാൻ, അജയ് ദേവ്ഗൺ, ശില്‍പ്പ ഷെട്ടി, മലൈക അറോറ. കല്യാണി പ്രിയദർശൻ, രശ്‌മിക മന്ദാന എന്നിവരും ആഘോഷത്തിൽ പങ്കെടുത്തു. നാഗ ചൈതന്യ, സംവിധായകൻ പ്രിയദർശൻ, ജൂഡ് ആന്റണി, ടൊവീനോ തോമസ്, വരലക്ഷ്മി, ശരത്കുമാർ, നീരജ് മാധവ്, നൈല ഉഷ, മംമ്ത മോഹൻദാസ്, കാളിദാസ് ജയറാം, ദിലീപ്, കാവ്യ എന്നിവരുമുണ്ടായിരുന്നു.