അദ്ധ്യാപക ദിനാഘോഷം

Sunday 06 October 2024 12:04 AM IST
അദ്ധ്യാപക ദിനാഘോഷം

കുന്ദമംഗലം: ലോക അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് കേരള റിട്ടയേർഡ് ടീച്ചേർസ് കോൺഗ്രസ് (കെ.ആർ.ടി.സി) ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാഷ്ട്രീയ നേതാവും കലാ- സാംസ്കാരിക പ്രവർത്തകനുമായ പി. മൊയ്തീൻ മാസ്റ്റർക്ക് ആചാര്യശ്രേഷ്ഠ പുരസ്കാരം നൽകി ആദരിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.എം.രാജൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.യു ദേശീയ ജനറൽ സെക്രട്ടറി എം.കെ. അഭിജിത്ത് പുരസ്കാര ജേതാവിന് മൊമെന്റോ നൽകി. കെ. കേളുകുട്ടി, കെ.വി.വിജയാനന്ദൻ, എൻ. ശ്യാംകുമാർ,സത്യൻ പയ്യോളി, ടി. ബാബുരാജൻ,കെ.ജെ പോൾ, കെ.വി. ദേവസ്യ, കെ.എം.സദാനന്ദൻ, രമേശൻ, മുഹമ്മദ് ഇസ്ഹാക്ക്, സി.വി.സംജിത്ത്, എം.എം. പ്രഭാകരൻ, അനീഷ് പാലാട്ട്, രമാദേവി, ബഷീർ, ഉമ്മർ,പൂനൂർ ബാലകൃഷ്ണൻ, രാധാകൃഷണൻ എന്നിവർ പ്രസംഗിച്ചു.