ചാലിയാർ റിവർ പാഡിൽ ഇന്ന് സമാപിക്കും
നിലമ്പൂർ: ദീർഘദൂര കയാക്കിങ് യാത്രയായ ചാലിയാർ റിവർ പാഡിൽ ഇന്ന് സമാപിക്കും. വെള്ളിയാഴ്ച നിലമ്പൂരിൽ നിന്നാരംഭിച്ച യാത്ര ഇന്ന് വൈകിട്ട് മൂന്നിന് കോഴിക്കോട് ചെറുവണ്ണൂരിലെ ജെല്ലിഫിഷ് വാട്ടർ സ്‌പോർട്സ് ക്ലബ്ബിൽ സമാപിക്കും.
യാത്രയുടെ രണ്ടാം ദിവസമായ ഇന്നലെ ഊഷ്മളമായ സ്വീകരണമാണ് കയാക്കിംഗ് സംഘത്തിന് ലഭിച്ചത്. വിവിധ ഇടങ്ങളിൽ ക്ളബ്ബുകളുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.
ഇന്നലെ സംഘം മമ്പാട് നിന്ന് മുറിഞ്ഞമാട് വരെ 30 കിലോമീറ്റർ സഞ്ചരിച്ചു. രണ്ട് ദിവസങ്ങളിലായി 600 കിലോ മാലിന്യമാണ് സംഘം ചാലിയാറിൽ നിന്ന് ശേഖരിച്ചത്. പുഴയിൽ നിന്ന് ശേഖരിച്ച മാലിന്യത്തിന്റെ തോത് നാട്ടുകാരെയും കുട്ടികളെയും ജനപ്രതിനിധികളെയും ബോദ്ധ്യപ്പെടുത്തി. ഗ്രീൻ വേംസിന്റെ സഹകരണത്തോടെ ഈ മാലിന്യം വേർതിരിച്ച് പുനഃചംക്രമണത്തിന് അയയ്ക്കും.
ഇന്ത്യ, ഓസ്‌ട്രേലിയ, സിംഗപ്പൂർ, ജർമ്മനി, യുകെ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നും 50 ആളുകളാണ് യാത്രയിൽ പങ്കെടുക്കുന്നത്.
1)ചാലിയാർ പുഴയിൽ തുഴയെറിയാനെത്തിയ പ്രശസ്ത ഇന്ത്യൻ സെയ്ലിങ് താരം ധന്യ പൈലോ
2)ചാലിയാർ റിവർ പാഡിലിന്റെ ഭാഗമായി കയാക്കിൽ മാലിന്യം ശേഖരിക്കുന്ന ജെല്ലിഫിഷ് വാട്ടർ സ്‌പോർട്സ് സ്ഥാപകൻ കൗഷിക്ക് കോടിത്തോടിക