കേ​ര​ള സർ​വ​ക​ലാ​ശാ​ല

Friday 09 August 2019 12:54 AM IST

എ​സ്.സി/എ​സ്.ടി. സ്‌പോ​ട്ട് അ​ലോ​ട്ട്‌മെന്റ്

ഒ​ന്നാം വർ​ഷ ബി​രു​ദ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ഴി​വു​ള്ള എ​സ്.സി./എ​സ്.ടി. സീ​റ്റു​ക​ളി​ലേ​യ്ക്ക് മേ​ഖ​ലാ​ത​ല​ത്തിൽ സ്‌പോ​ട്ട് അ​ലോ​ട്ട്‌മെന്റ് ന​ട​ത്തു​ന്നു. ആ​ല​പ്പു​ഴ മേ​ഖ​ല​യി​ലു​ള്ള കോ​ളേ​ജു​ക​ളിൽ പ്ര​വേ​ശ​നം നേ​ടാൻ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാർ​ത്ഥി​കൾ ആ​ല​പ്പു​ഴ എ​സ്.ഡി.കോ​ളേ​ജിൽ ഒമ്പതിന് ഹാ​ജ​രാ​കണം. ഓ​രോ മേ​ഖ​ല​യി​ലും ഉൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന കോ​ളേ​ജു​ക​ളു​ടെ വി​ശ​ദ​വി​വ​രം http://admissions.keralauniversity.ac.inൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടുണ്ട്.

രാ​വി​ലെ ഒമ്പത് മു​തൽ 11വ​രെ എ​സ്.സി./എ​സ്.ടി. വി​ദ്യാർ​ത്ഥി​കൾ ഓൺ​ലൈൻ അ​പേ​ക്ഷ​യു​ടെ പ്രിന്റ് ഔ​ട്ട് സ​ഹി​തം ഹാ​ജ​രാ​യി റി​പ്പോർ​ട്ട് ചെ​യ്യ​ണം. കോ​ളേ​ജും കോ​ഴ്സും അ​ലോ​ട്ട് ചെ​യ്തു ക​ഴി​ഞ്ഞാൽ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും മാ​റ്റം അ​നു​വ​ദി​ക്കു​ക​യി​ല്ല. ര​ജി​സ്‌ട്രേ​ഷൻ സ​മ​യംക​ഴി​ഞ്ഞു വ​രു​ന്ന​വ​രെ ഒ​രു കാ​ര​ണ​വ​ശാ​ലും പ​രി​ഗ​ണി​ക്കില്ല.

ഓൺ​ലൈൻ അ​പേ​ക്ഷ സ​മർ​പ്പി​ച്ചി​ട്ടു​ള്ള എ​ല്ലാ​വ​രേ​യും പ​രി​ഗ​ണി​ച്ച​തി​ന് ശേ​ഷം മാ​ത്ര​മേ ഓൺ​ലൈൻ ര​ജി​സ്‌ട്രേ​ഷൻ ഇ​ല്ലാ​ത്ത​വ​രെ അ​ലോ​ട്ട്‌മെന്റിൽ പ​രി​ഗ​ണി​ക്കു​ക​യുള്ളൂ. അ​ലോ​ട്ട്‌മെന്റി​നാ​​യി സർ​വ​ക​ലാ​ശാ​ല​യി​ലേ​യ്ക്ക് അ​പേ​ക്ഷ​കൾ അ​യ​ക്കേണ്ട.

പ​രീ​ക്ഷാ തീ​യ​തി

12 ന് ന​ട​ത്താ​നി​രു​ന്ന നാ​ലാം സെ​മ​സ്റ്റർ ബി.​ടെ​ക് ഡി​ഗ്രി എ​ക്സാ​മി​നേ​ഷൻ ആ​ഗ​സ്റ്റ് 2019 (2013 സ്‌കീം) പ​രീ​ക്ഷ 14 ലേ​യ്ക്ക് മാ​റ്റി​യി​രി​ക്കു​ന്നു.


ക്ലാ​സ് ഇ​ല്ല

തു​ടർ വി​ദ്യാ​ഭ്യാ​സ വ്യാ​പ​ന കേ​ന്ദ്രം ന​ട​ത്തു​ന്ന എ​ല്ലാ കോ​ഴ്സു​കൾ​ക്കും പത്ത്, 11 തീ​യ​തി​ക​ളിൽ ക്ലാ​സു​കൾ ഉണ്ടായിരിക്കുന്നതല്ല.


പ​രീ​ക്ഷാ​ഫ​ലം

നാ​ലാം സെ​മ​സ്റ്റർ ഇന്റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര ബി.​എ.​എൽ.​എൽ.ബി/ബി.​കോം.​എൽ.​എൽ.ബി/ബി.​ബി.​എ.​എൽ.​എൽ.ബി പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌സൈ​റ്റിൽ. പു​നർ​മൂ​ല്യ​നിർ​ണ്ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 19 വ​രെ അ​പേ​ക്ഷി​ക്കാം. രണ്ടാം സെ​മ​സ്റ്റർ എം.​എഡ് (2018 സ്‌കീം) ഡി​ഗ്രി പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌സൈ​റ്റിൽ. വി​ദൂ​ര വി​ദ്യാ​ഭ്യാ​സ പഠ​ന​കേ​ന്ദ്രം ന​ട​ത്തി​യ ഒ​ന്നും രണ്ടും സെ​മ​സ്റ്റർ എം.എ മ​ല​യാ​ളം, എം.എ ഇ​ക്ക​ണോ​മി​ക്സ്, ഹി​ന്ദി എ​ന്നീ പ​രീ​ക്ഷാ​ഫ​ല​ങ്ങൾ വെ​ബ്‌സൈ​റ്റിൽ. എം.എ ഹി​സ്റ്റ​റി 2017 - 2019 ബാ​ച്ച് (സി.​എ​സ്.​എ​സ്) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.


അ​സൈൻ​മെന്റ്/കേ​സ് അ​നാ​ലി​സി​സ്

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം എം.എ/എം.​എ​സ്‌സി/എം.കോം കോ​ഴ്സു​ക​ളു​ടെ മൂ​ന്നും നാ​ലും സെ​മ​സ്റ്റർ അ​സൈൻ​മെന്റ്/കേ​സ് അ​നാ​ലി​സി​സ് സ​മർ​പ്പി​ക്കേണ്ട തീ​യ​തി 13.


പ്ര​വേ​ശ​ന പ​രീ​ക്ഷ

കാ​ര്യ​വ​ട്ടം സ്‌പോർ​ട്സ് അ​തോ​റി​റ്റി ഒ​ഫ് ഇ​ന്ത്യ, ല​ക്ഷ്മീ​ഭാ​യി നാ​ഷ​ണൽ കോ​ളേ​ജ് ഒ​ഫ് ഫി​സി​ക്കൽ എ​ഡ്യൂ​ക്കേ​ഷൻ, (സാ​യി - എൽ.​എൻ.​സി.​പി.​ഇ) 2019 - 20 അ​ദ്ധ്യ​യ​ന വർ​ഷ​ത്തെ ബാ​ച്ചി​ലർ ഒ​ഫ് ഫി​സി​ക്കൽ എ​ഡ്യൂ​ക്കേ​ഷൻ (ബി.​പി.​എ​ഡ് - 2 വർ​ഷം) കോ​ഴ്സി​ന് എ​സ്.സി/എ​സ്.റ്റി വി​ഭാ​ഗ​ത്തി​ന് വേണ്ടി മാ​റ്റി​വെ​യ്ക്ക​പ്പെ​ട്ട ആറ് ഒ​ഴി​വു​ക​ളി​ലേ​യ്ക്ക് (പെൺ​കു​ട്ടി​കൾ - 5 & ആൺ​കു​ട്ടി​കൾ - 1) എ​സ്.സി/എ​സ്.റ്റി വി​ഭാ​ഗ​ത്തിൽ​പ്പെ​ട്ട ഉ​ദ്യോ​ഗാർ​ത്ഥി​ക​ളിൽ നി​ന്നും പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു. യോ​ഗ്യ​ത: ബി​രു​ദം. താൽ​പ്പ​ര്യ​മു​ള​ള ഉ​ദ്യോ​ഗാർ​ത്ഥി​കൾ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സർ​ട്ടി​ഫി​ക്ക​റ്റു​കൾ സ​ഹി​തം 14 ന് രാ​വി​ലെ എട്ടിന് കോ​ളേ​ജിൽ ഹാ​ജ​രാ​കണം. ഈ കോ​ഴ്സി​ലേ​യ്ക്ക് 2019 - 20 അ​ദ്ധ്യ​യ​ന വർ​ഷം പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​യ​വർ അ​പേ​ക്ഷി​ക്കാൻ യോ​ഗ്യ​ര​ല്ല. കൂടുതൽ വിവരങ്ങൾക്ക്: www.lncpe.gov.in