ആദർശ രാഷ്ട്രീയം മരിച്ചു: വെള്ളാപ്പള്ളി

Monday 07 October 2024 12:00 AM IST

തൊടുപുഴ: കേരളത്തിൽ വോട്ട് ബാങ്ക് രാഷ്ട്രീയമുള്ള സമുദായത്തെ തൃപ്തിപ്പെടുത്താൻ ഇടത്- വലത് കക്ഷികൾ മത്സരിക്കുകയാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. വെങ്ങല്ലൂർ ചെറായിക്കൽ ശ്രീസുബ്രഹ്മണ്യസ്വാമി ഗുരുദേവ ക്ഷേത്രത്തിലെ ചുറ്റമ്പല സമർപ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആദർശ രാഷ്ട്രീയം മരിച്ചു,​ ഇപ്പോഴുള്ളത് വോട്ട് ബാങ്ക് രാഷ്ട്രീയമാണ്. നമ്മൾ വോട്ട് ബാങ്കല്ല, പരസ്പരം കലഹിക്കുകയാണ്. വോട്ട് ബാങ്കായിരുന്നെങ്കിൽ നമുക്ക് കോളേജ് കിട്ടും, അധികാരം കിട്ടും, പഞ്ചായത്ത് പ്രസിഡന്റുണ്ടാകും, എം.എൽ.എയും എം.പിയുമെല്ലാമുണ്ടാകും. വോട്ടുകുത്തി യന്ത്രങ്ങളായ നമ്മൾ രക്തസാക്ഷികളായി. നാം മറ്റുള്ളവർക്ക് വേണ്ടി പ്രവർത്തിക്കാൻ വിധിക്കപ്പെട്ടവരായി. ജനസംഖ്യാനുപാതികമായി രാഷ്ട്രീയ,വിദ്യാഭ്യാസ, സാമ്പത്തിക,സാമൂഹിക നീതി ലഭിക്കാൻ ഒന്നായി നിന്നാൽ മാത്രമേ സാധിക്കൂ. ആരുടെയും അവകാശം പിടിച്ചു പറ്റാനല്ല, നമുക്ക് അർഹതപ്പെട്ടത് വാങ്ങാനുള്ള തന്റേടമുണ്ടാകണം. ഈഴവനാണെന്ന് പറയാനുള്ള അഭിമാന ബോധമുണ്ടാകണമെന്ന് പറഞ്ഞത് ഡോ. പല്പുവായിരുന്നു. സമുദായ ബോധം മറ്റുള്ള സമുദായങ്ങളിൽ വളരെ ശക്തമാണ്. അതാണ് അവരെ അധികാര രാഷ്ട്രീയത്തിലെത്തിക്കുന്നത്. ഓരോ സമുദായവും അധികാരം പിടിച്ചെടുക്കാൻ വേണ്ടി പാർട്ടികൾ രൂപീകരിച്ച് പിന്നാക്ക അധഃസ്ഥിത വർഗത്തെ ചവിട്ടി താഴ്ത്തി. അൻവർ പോലും പാർട്ടിയുണ്ടാക്കുകയാണ്. ഇവരെയെല്ലാം ചൊൽപ്പടിയിൽ നിറുത്താൻ കരുത്തുള്ള ഈഴവ സമുദായം നിഷ്‌ക്രിയരായി ഇരിക്കാതെ ഉണർന്ന് പ്രവർത്തിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ ഭദ്രദീപ പ്രകാശനം നിർവഹിച്ചു. തൊടുപുഴ യൂണിയൻ ചെയർമാൻ ബിജു മാധവൻ അദ്ധ്യക്ഷത വഹിച്ചു.

പൗ​ർ​ണ്ണ​മി​ക്കാ​വി​ൽ​ ​വി​ദ്യാ​രം​ഭ​വും​ ​പൗ​ർ​ണ്ണ​മി​ ​മ​ഹോ​ത്സ​വ​വും

തി​രു​വ​ന​ന്ത​പു​രം​:​ ​വെ​ങ്ങാ​നൂ​ർ​ ​പൗ​ർ​ണ്ണ​മി​ക്കാ​വ് ​ശ്രീ​ബാ​ല​ ​ത്രി​പു​ര​സു​ന്ദ​രി​ദേ​വി​ ​ക്ഷേ​ത്ര​ത്തി​ലെ​ ​ന​വ​രാ​ത്രി​യും​ ​പൗ​ർ​ണ്ണ​മി​ ​മ​ഹോ​ത്സ​വ​വും​ 9​ ​മു​ത​ൽ​ 17​ ​വ​രെ​ ​ന​ട​ക്കും.​എ​ല്ലാ​ദി​വ​സ​വും​ ​രാ​വി​ലെ​ 7​ ​മു​ത​ൽ​ 12​ ​വ​രെ​ ​ല​ളി​താ​സ​ഹ​സ്ര​നാ​മം,​ ​ദേ​വീ​മാ​ഹാ​ത്മ്യ​ ​പാ​രാ​യ​ണം,​ ​സൗ​ന്ദ​ര്യ​ല​ഹ​രി​ ​പാ​രാ​യ​ണം.​ ​വൈ​കി​ട്ട് 4​ ​മു​ത​ൽ​ ​രാ​ത്രി​ 10​ ​വ​രെ​ ​സം​ഗീ​ത​പ​രി​പാ​ടി​ക​ളും​ ​ആ​ദ്ധ്യാ​ത്മി​ക​ ​സ​ദ​സും​ ​ന​ട​ക്കും.​ 10​ന് ​വൈ​കി​ട്ട് 5​ ​മു​ത​ൽ​ ​ആ​യി​ര​ത്തി​ല​ധി​കം​ ​പേ​ർ​ ​ഒ​ന്നി​ച്ച്പ​ങ്കെ​ടു​ക്കു​ന്ന​ ​സ​മൂ​ഹ​ ​സൗ​ന്ദ​ര്യ​ല​ഹ​രി​ ​പാ​രാ​യ​ണം.​ ​ദീ​പാ​രാ​ധ​ന​യ്ക്ക് ​ശേ​ഷം​ ​അ​ഷ്ട​മി​കൊ​ണ്ട് ​പൂ​ജ​വ​യ്പ്,​ 11​ന് ​ദു​ർ​ഗ്ഗാ​ഷ്ട​മി​യും​ ​ന​വ​മി​പൂ​ജ​യും,​ 12​ന് ​മ​ഹാ​ന​വ​മി​യും​ ​ആ​യു​ധ​പൂ​ജ​യും,​ 13​ന് ​വി​ജ​യ​ദ​ശ​മി​ക്ക് ​വി​ദ്യാ​രം​ഭം.​ ​നൃ​ത്തം,​ ​സം​ഗീ​തം,​ ​ആ​യു​ധാ​ഭ്യാ​സം,​ ​വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ൾ​ ​തു​ട​ങ്ങി​യ​വ​യി​ലും​ ​വി​ദ്യാ​രം​ഭം​ ​ന​ട​ക്കും. ഗ​വ​ർ​ണ​ർ​ ​ആ​രി​ഫ് ​മു​ഹ​മ്മ​ദ്ഖാ​ൻ,​ ​ഐ.​എ​സ്.​ആ​ർ.​ഒ​ ​ചെ​യ​ർ​മാ​ൻ​ ​ഡോ.​എ​സ്.​സോ​മ​നാ​ഥ്,​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​അ​നു​ ​കു​മാ​രി,​ ​വി.​എ​സ്.​എ​സ്.​സി​ ​ഡ​യ​റ​ക്ട​ർ​ ​ഡോ.​എ​സ്.​ഉ​ണ്ണി​കൃ​ഷ്ണ​ൻ​ ​നാ​യ​ർ,​ ​എ.​ഡി.​ജി.​പി​ ​വെ​ങ്കി​ടേ​ഷ്,​ ​ട്രാ​ൻ​സ്‌​പോ​ർ​ട്ട് ​ക​മ്മി​ഷ​ണ​ർ​ ​സി.​എ​ച്ച്.​നാ​ഗ​രാ​ജു,​ ​സി​റ്റി​ ​പൊ​ലീ​സ് ​ക​മ്മി​ഷ​ണ​ർ​ ​സ്പ​ർ​ജ​ൻ​ ​കു​മാ​ർ,​ ​ഡെ​പ്യൂ​ട്ടി​ ​ക​മ്മി​ഷ​ണ​ർ​ ​അ​ജി​ത് ​മോ​ഹ​ൻ,​ ​ഐ.​എ​സ്.​ആ​ർ.​ഒ​ ​മു​ൻ​ ​ചെ​യ​ർ​മാ​ൻ​ ​ഡോ.​ജി​ ​മാ​ധ​വ​ൻ​ ​നാ​യ​ർ,​ ​ശ്രീ​ചി​ത്ര​ ​മെ​ഡി​ക്ക​ൽ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ന്യൂ​റോ​ള​ജി​ ​വി​ഭാ​ഗ​ത്തി​ലെ​ ​ഡോ.​പി.​എ​ൻ.​ഷൈ​ല​ജ,​ ​ഭാ​ഗ​വ​ത​ചൂ​ഡാ​മ​ണി​ ​പ​ള്ളി​ക്ക​ൽ​ ​സു​നി​ൽ,​ ​പ​ള്ളി​ക്ക​ൽ​ ​ശ്രീ​ഹ​രി​ ​തു​ട​ങ്ങി​യ​വ​ർ​ ​കു​ട്ടി​ക​ൾ​ക്ക് ​ആ​ദ്യ​ക്ഷ​രം​ ​പ​ക​ർ​ന്നു​ ​ന​ൽ​കും.​ 14​ന് ​വൈ​കി​ട്ട് 6​ ​മു​ത​ൽ​ ​നെ​ല്ലി​മൂ​ട് ​ദേ​വീ​ ​ക്ഷേ​ത്ര​ത്തി​ൽ​ ​നി​ന്നാ​രം​ഭി​ക്കു​ന്ന​ ​കാ​വ​ടി​ഘോ​ഷ​യാ​ത്ര.​ ​തു​ട​ർ​ന്ന് ​അ​ഗ്നി​ക്കാ​വ​ടി.15​നും​ 16​നും​ ​പൗ​ർ​ണ്ണ​മി​ ​മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള​ ​പ്ര​ത്യേ​ക​ ​പൂ​ജ​ക​ൾ.​ 17​ന് ​രാ​വി​ലെ​ 11​ ​മു​ത​ൽ​ ​ഭ​ക്തി​ഗാ​ന​മ​ഞ്ജ​രി,​ ​ഉ​ച്ച​യ്ക്ക് 1​ ​മു​ത​ൽ​ ​ഭ​ജ​ന,3​ ​മു​ത​ൽ​ ​ഭ​ര​ത​നാ​ട്യം,​മോ​ഹി​നി​യാ​ട്ടം,​കു​ച്ചു​പ്പു​ടി,​ 5​ ​മു​ത​ൽ​ ​തി​രു​വാ​തി​ര,​ ​കൈ​കൊ​ട്ടി​ക്ക​ളി,​ 6​ ​മു​ത​ൽ​ ​ഭ​ജ​ന.​ ​രാ​ത്രി​ 8​ന് ​തി​ള​ച്ച​ ​എ​ണ്ണ​ ​നീ​രാ​ട്ട്,​ ​മ​ഞ്ഞ​പ്പാ​ൽ​ ​നീ​രാ​ട്ട്,​ ​വ​ലി​യ​ ​പൂ​പ്പ​ട.10​ന് ​വ​ലി​യ​ ​ഗു​രു​സി​യോ​ടെ​ ​ന​ട​ ​അ​ട​യ്ക്കും.