കൊമ്പൻസിന് വമ്പൻ തോൽവി
Sunday 06 October 2024 11:17 PM IST
തിരുവനന്തപുരം : ഇന്നലെ നടന്ന സൂപ്പർ ലീഗ് കേരള ഫുട്ബാൾ മത്സരത്തിൽ കാലിക്കറ്റ് എഫ്.സിയോട് ഒന്നിനെതിരെ നാലുഗോളുകൾക്ക് തോറ്റ് തിരുവനന്തപുരം കൊമ്പൻസ്. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന മ ത്സരത്തിൽ ആദ്യ പകുതിയിൽ രണ്ട് ഗോളുകൾക്ക് മുന്നിലായിരുന്ന കാലിക്കറ്റിനെതിരെ രണ്ടാം പകുതിയുടെ തുടക്കത്തിൽ കൊമ്പൻസ് ഒരു ഗോൾ നേടിയെങ്കിലും വീണ്ടും രണ്ട് ഗോളുകൾ കൂടി ഏറ്റുവാങ്ങേണ്ടിവന്നു.
12-ാം മിനിട്ടിൽ റിയാസ് പി.ടി മുഹമ്മദ്,20-ാം മിനിട്ടിൽ അബ്ദുൽ ഹക്കു,47-ാം മിനിട്ടിൽ ബാർഫോ ഏണസ്റ്റ്,58-ാം മിനിട്ടിൽ ബെൽഫോർട്ട് എന്നിവരാണ് കാലിക്കറ്റിനായി സ്കോർ ചെയ്തത്. 46-ാം മിനിട്ടിൽ കാർഡോസോ കുൻ ഡേവിഡ് കൊമ്പൻസിനായി വലകുലുക്കി.