ഓൺലൈൻ ബുക്കിംഗിന് പിന്നിൽ സുരക്ഷാകാരണങ്ങൾ: ദേവസ്വംബോർ‌ഡ് പ്രസിഡന്റ്

Monday 07 October 2024 2:10 AM IST

തിരുവനന്തപുരം : ശബരിമല ദർശനത്തിന് ഓൺലൈൻ ബുക്കിംഗ് സംവിധാനം കർശനമായി നടപ്പാക്കുമെന്നും തീരുമാനത്തിന് പിന്നിൽ സുരക്ഷാ കാരണങ്ങളുണ്ടെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലെ തീരുമാനം നടപ്പാക്കാൻ ദേവസ്വം ബോർഡ് പ്രതിജ്ഞാബദ്ധമാണ്. ക്ഷേത്രത്തിന്റെ സുരക്ഷയ്ക്കൊപ്പം ഭക്തരുടെ സുരക്ഷയും പരമപ്രധാനമാണ്. യാതൊരു രേഖയുമില്ലാതെ ആർക്കും വരാവുന്ന സാഹചര്യം പിന്നീട് പ്രശ്നങ്ങളുണ്ടാക്കും.

ഓൺലൈൻ ബുക്കിംഗ് ഏർപ്പെടുത്തുന്നതിലെ ആശങ്ക ഏത് സംവിധാനം ഏർപ്പെടുത്തുമ്പോഴും ഉള്ള എതിർപ്പ് മാത്രമാണെന്നും പി.എസ്. പ്രശാന്ത് കേരളകൗമുദിയോട് പറഞ്ഞു.