സ്പോട്ട് ബുക്കിംഗ് നിറുത്തലാക്കൽ: നിലപാടിലുറച്ച് സർക്കാരും ബോർഡും

Tuesday 08 October 2024 12:00 AM IST

പത്തനംതിട്ട: ശബരിമലയിൽ ദർശനത്തിനുള്ള സ്പോട്ട് ബുക്കിംഗ് നിറുത്തലാക്കാനുള്ള തീരുമാനത്തിൽ വ്യാപക പ്രതിഷേധമുയർന്നിട്ടും സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും പിന്നോട്ടില്ല. ശബരിമലയിലെ സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായാണ് ഒാൺലൈൻ ബുക്കിംഗ് മാത്രമാക്കിയതെന്ന് മന്ത്രി വി.എൻ.വാസവനും ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്തും ആവർത്തിച്ചു. ഇക്കുറി സ്പോട്ട് ബുക്കിംഗ് ഉണ്ടാകില്ലെന്നും ഒാൺലൈൻ ബുക്കിംഗ് ഇല്ലാതെ ആരെങ്കിലും എത്തിയാൽ അപ്പോൾ പരിശോധിക്കാമെന്നും മന്ത്രി പറഞ്ഞു.

സ്പോട്ട് ബുക്കിംഗ് നിറുത്തലാക്കാനുള്ള തീരുമാനം സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമാണെന്ന് ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് വ്യക്തമാക്കി. തിരുപ്പതിയിൽ ഒാൺലൈൻ ബുക്കിംഗ് മാത്രമാക്കിയപ്പോൾ എതിർപ്പില്ലാത്ത സംഘടനകൾ ശബരിമലയുടെ കാര്യത്തിൽ രംഗത്തുവരുന്നത് എന്തിനാണെന്നും ചോദിച്ചു.

കഴിഞ്ഞവർഷം ഭക്തരെ പന്ത്രണ്ട് മണിക്കൂർ വരെ വടംകെട്ടി നിറുത്തുകയും ദർശനം നടത്താനാകാതെ ചിലർ മടങ്ങിപ്പോവുകയും ചെയ്തതിനെ തുടർന്നാണ് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്ന് ബോർഡ് ഹൈക്കോടതിയെ അറിയിക്കും.

20% ഭക്തർ എത്താറില്ല

ഒരു ദിവസം ഒാൺലൈൻവഴി ബുക്ക് ചെയ്യുന്നവരിൽ കുറഞ്ഞത് 20ശതമാനം ഭക്തർ എത്താറില്ലെന്നാണ് ദേവസ്വം ബാർഡിന്റെ കണക്ക്

ഇത് തിരക്ക് കുറയാൻ ഇടയാക്കും. വരുമാനത്തെ ബാധിക്കുമെന്നും കണക്കാക്കിയിട്ടുണ്ട്

ഇതേ തുടർന്നാണ് കഴിഞ്ഞ വർഷം നിലയ്ക്കലിലും പമ്പയിലും സ്പോട്ട് ബുക്കിംഗ് ഏർപ്പെടുത്തിയത്

കർമ്മ സമിതി പ്രക്ഷോഭത്തിന്

സ്പോട്ട് ബുക്കിംഗ് നിറുത്തലാക്കിയതിനെതിരെ ശബരിമല കർമ്മ സമിതി പ്രക്ഷാേഭത്തിനൊരുങ്ങുന്നു. അയ്യപ്പസേവാ സമാജം, വിശ്വഹിന്ദു പരിഷത്ത്, ഹിന്ദു ഐക്യവേദി എന്നീ സംഘടനകൾ അടങ്ങുന്ന കർമ്മസമിതി 10ന് യോഗം ചേർന്ന് പ്രക്ഷോഭ പരിപാടികൾക്ക് രൂപം നൽകും. നാളെ സമിതി ഭാരവാഹികൾ ദേവസ്വംബോർഡ് പ്രസിഡന്റിന് നിവേദനം നൽകും.

''സ്‌പോട്ട് ബുക്കിംഗ് ഒഴിവാക്കാനുള്ള തീരുമാനം അശാസ്ത്രീയവും അപ്രായോഗികവുമാണ്. ഓൺലൈൻ ബുക്ക് ചെയ്‌തെത്തുന്ന തമിഴ്നാട് ഉൾപ്പെടെയുള്ള അന്യസംസ്ഥാന തീർത്ഥാടകർക്ക് സമയക്രമം പാലിക്കാൻ പലപ്പോഴും കഴിയുന്നില്ല. തീരുമാനം പിൻവലിക്കണം.

-മണികണ്ഠ ഗുരുസ്വാമി,

ചെന്നൈ

മ​ത​വി​ശ്വാ​സ​ത്തി​നു
​ ​മേ​ലെ​യാ​ണ്
ഭ​ര​ണ​ഘ​ട​ന​:​
​ഹൈ​ക്കോ​ട​തി
കൊ​ച്ചി​:​ ​മ​ത​വി​ശ്വാ​സം​ ​മ​റ്റൊ​രാ​ൾ​ക്ക് ​അ​ടി​ച്ചേ​ൽ​പ്പി​ക്കാ​നാ​വി​ല്ലെ​ന്നും​ ​ഇ​ന്ത്യ​ൻ​ ​ഭ​ര​ണ​ഘ​ട​ന​ ​ഏ​ത് ​മ​ത​വി​ശ്വാ​സ​ത്തി​നും​ ​മു​ക​ളി​ലാ​ണെ​ന്നും​ ​ഹൈ​ക്കോ​ട​തി​ ​വ്യ​ക്ത​മാ​ക്കി.​ ​വ്യ​ക്തി​യു​ടെ​ ​താ​ത്പ​ര്യ​മാ​ണ് ​മ​ത​വി​ശ്വാ​സം.​ ​ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ​ ​അ​വ​കാ​ശ​മാ​ണ​തെ​ന്നും​ ​ജ​സ്റ്റി​സ് ​പി.​വി.​ ​കു​ഞ്ഞി​കൃ​ഷ്ണ​ൻ​ ​ചൂ​ണ്ടി​ക്കാ​ട്ടി. ഡോ.​ ​തോ​മ​സ് ​ഐ​സ​ക് ​ധ​ന​മ​ന്ത്രി​യാ​യി​രി​ക്കെ​ ​അ​ദ്ദേ​ഹ​ത്തെ​ ​ഹ​സ്ത​ദാ​നം​ ​ചെ​യ്ത​ ​മു​സ്ലിം​ ​പെ​ൺ​കു​ട്ടി​യെ​ ​അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യ​ ​കേ​സി​ലെ​ ​പ്ര​തി​ ​കോ​ട്ട​ക്ക​ൽ​ ​സ്വ​ദേ​ശി​ ​അ​ബ്ദു​ൽ​ ​നൗ​ഷാ​ദി​ന്റെ​ ​(​നൗ​ഷാ​ദ് ​അ​ഹ്സാ​നി​)​ ​ഹ​ർ​ജി​ ​ത​ള്ളി​യാ​ണ് ​ഉ​ത്ത​ര​വ്.​ 2016​ ​ആ​ഗ​സ്റ്റി​ൽ​ ​കോ​ഴി​ക്കോ​ട് ​കാ​ര​ന്തൂ​ർ​ ​മ​ർ​ക്ക​സ് ​കോ​ളേ​ജി​ലെ​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​മാ​യി​ ​തോ​മ​സ് ​ഐ​സ​ക് ​സം​വാ​ദം​ ​ന​ട​ത്തി​യി​രു​ന്നു.​ ​പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് ​സ​മ്മാ​നം​ ​ന​ൽ​കു​ന്ന​തി​നി​ടെ​യാ​ണ് ​പ്ര​സ്തു​ത​ ​ വി​ദ്യാ​ർ​ത്ഥി​നി​ക്ക​ട​ക്കം​ ​ഹ​സ്ത​ദാ​നം​ ​ന​ൽ​കി​യ​ത്.​ ​അ​തി​ന്റെ​ ​ദൃ​ശ്യ​മ​ട​ക്കം​ ​ഹ​ർ​ജി​ക്കാ​ര​ൻ​ ​വാ​ട്സാ​പ്പി​ൽ​ ​പ്ര​ച​രി​പ്പി​ച്ചു.​ തു​ട​ർ​ന്ന് ​പെ​ൺ​കു​ട്ടി​ ​ന​ൽ​കി​യ​ ​പ​രാ​തി​യി​ൽ​ ​കു​ന്ന​മം​ഗ​ലം​ ​പൊ​ലീ​സ് ​കേ​സെ​ടു​ത്തു.​ ​കു​ന്ന​മം​ഗ​ലം​ ​മ​ജി​സ്ട്രേ​ട്ട് ​കോ​ട​തി​യി​ൽ​ ​കേ​സ് ​വി​ചാ​ര​ണ​ ​ചെ​യ്യാ​നി​രി​ക്കെ​ ​പ്ര​തി​ ​ഹൈ​ക്കോ​ട​തി​യെ​ ​സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.​ ​ ത​നി​ക്കെ​തി​രെ​ ​ചു​മ​ത്തി​യ​ ​വ​കു​പ്പു​ക​ൾ​ ​നി​ല​നി​ൽ​ക്കി​ല്ലെ​ന്ന​ ​വാ​ദം​ ​ഹ​ർ​ജി​ക്കാ​ര​ന് ​വി​ചാ​ര​ണ​ക്കോ​ട​തി​യി​ൽ​ ​ഉ​ന്ന​യി​ക്കാ​മെ​ന്ന്​ ​ഹൈ​ക്കോ​ട​തി​ ​വ്യ​ക്ത​മാ​ക്കി.