നിയമസഭയിലെ പോര് പ്രഹസനം: കെ. സുരേന്ദ്രൻ
Tuesday 08 October 2024 3:03 AM IST
തിരുവനന്തപുരം: നിയമസഭയിലെ ഭരണ-പ്രതിപക്ഷ പോര് പ്രഹസനമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. പ്രതിസന്ധിയിലായ മുഖ്യമന്ത്രിയെ രക്ഷിക്കാനാണ് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
നിരവധി ആരോപണങ്ങൾ നേരിടുന്ന എ.ഡി.ജി.പിയെ നടപടികളിൽ നിന്ന് രക്ഷപ്പെടുത്തുകയാണ് പിണറായി ചെയ്തത്. എ.ഡി.ജി.പിയെ പുറത്താക്കിയാൽ മുഖ്യമന്ത്രിയുടെ പലകാര്യങ്ങളും വെളിച്ചത്താകുമെന്ന് അദ്ദേഹം ഭയക്കുന്നുണ്ട്. സതീശന്റെ പേരിലെ പുനർജനി അടക്കം പ്രതിപക്ഷനേതാക്കൾ ഉൾപ്പെട്ട കേസുകൾ ഒത്തുതീർപ്പാക്കുകയാണ് സർക്കാർ ചെയ്യുന്നത്. ഇതെല്ലാം മറച്ചുവയ്ക്കാൻ വേണ്ടി മാത്രമാണ് സഭയിലെ നാടകം. സ്വർണക്കടത്തും ഹവാലയും നടത്തുന്നത് ഒരു സമുദായത്തിലെ അംഗങ്ങളാണെന്ന് പറഞ്ഞ് മുസ്ലിങ്ങളെ ആകെ അപമാനിച്ച കെ.ടി. ജലീലിന് എം.എൽ.എ സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.