മുഖ്യമന്ത്രിയുടേത് അന്തസില്ലാത്ത നടപടി: ചെന്നിത്തല
Tuesday 08 October 2024 3:15 AM IST
തിരുവനന്തപുരം: നിയമസഭയുടെ അന്തസിനു യോജിക്കാത്ത നടപടിയാണ് മുഖ്യമന്ത്രിയുടെയും പാർലമെന്റികാര്യ മന്ത്രിയുടെയും ഭാഗത്തു നിന്നുണ്ടായതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷം വാക്കൗട്ട് നടത്തിയശേഷം പ്രതിപക്ഷ നേതാവിന്റെ അസാന്നിദ്ധ്യത്തിൽ അദ്ദേഹത്തിനെ ആക്ഷേപിക്കുന്നത് ശരിയായ സഭാരീതിയല്ല. പ്രതിപക്ഷ നേതാവിനെതിരെ വ്യക്തിപരമായ പരാമർശം നടത്തുന്നതും ശരിയല്ല. പ്രതിപക്ഷത്തെ ആക്ഷേപിച്ച് തടുക്കാനാണ് ശ്രമമെങ്കിൽ നടക്കില്ല. സകല അഴിമതികൾക്കും അധോലോക ഇടപാടുകൾക്കും ഉത്തരം പറയേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.