‌സ്‌പീക്കർ രാഷ്ട്രീയം കളിച്ചെന്ന് കെ.സുധാകരൻ

Tuesday 08 October 2024 4:17 AM IST

തിരുവനന്തപുരം: മലപ്പുറം പരാമർശത്തിന്മേൽ മുഖ്യമന്ത്രിക്ക് മറുപടി പറയാനില്ലാത്തതിനാലാണ് അടിയന്തരപ്രമേയത്തിന് സമയം നിശ്ചയിച്ചശേഷം നിയമസഭ പിരിച്ചുവിട്ട് സ്പീക്കർ ഒളിച്ചോടിയതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എംപി. മുഖ്യമന്ത്രിയെ രക്ഷിക്കാൻ സ്പീക്കർ നാടകം കളിക്കുകയായിരുന്നു. നടപടി സ്പീക്കറുടെ അന്തസിന് ചേർന്നതല്ല. സ്വർണക്കടത്ത്, വിദ്വേഷ പരാമർശം ഉൾപ്പെടെ വിവാദ വിഷയങ്ങളിൽ ചോദ്യം ഉന്നയിക്കാനുള്ള പ്രതിപക്ഷത്തിന്റെ അവകാശമാണ് സർക്കാർ നിഷേധിച്ചതെന്നും അദ്ദേഹം കുറ്രപ്പെടുത്തി.