കൊച്ചിയില്‍ കാറപകടം, യുവതിക്ക് ദാരുണാന്ത്യം; ഭര്‍ത്താവും മകനും ചികിത്സയില്‍
കൊച്ചി: എറണാകുളം കുമ്പളം ടോള്‍ പ്ലാസയ്ക്ക് സമീപം നടന്ന കാറപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം. മല്ലപ്പള്ളി സ്വദേശിനി രശ്മി ആണ് മരിച്ചത്. ലോറിക്ക് പിന്നിലേക്ക് കാര്‍ ഇടിച്ച് കയറുകയായിരുന്നു. അപകടത്തില്‍ രശ്മിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.
ഭര്‍ത്താവ് പ്രമോദും മകന്‍ ആരോണും ആശുപത്രിയില്‍ ചികിത്സയിലാണ്. പുലര്‍ച്ചെയാണ് കുമ്പളം ടോള്‍ പ്ലാസക്ക് സമീപം അപകടമുണ്ടായത്. കരുനാഗപ്പള്ളി ഫൈഡ്‌സ് അക്കാദമി മാനേജിങ് ഡയറക്ടറാണ് രശ്മി.
പത്തനംതിട്ട പന്തളത്ത് നടന്ന മറ്റൊരു അപകടത്തില്‍ ടോറസ് ലോറി ഇടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം. കീരുകുഴി കുരിക്കാട്ടില്‍ വീട്ടില്‍ ജോയി തോമസിന്റെ ഭാര്യ ലാലി ജോയി (60) ആണ് മരിച്ചത്. പന്തളം നഗരസഭാ ഓഫിസിന് സമീപം ഇന്ന് രാവിലെ 11.30ന് ആയിരുന്നു അപകടം.
കെ എസ് എഫ് ഇ യുടെ പന്തളം ശാഖയില്‍ എത്തിയ ശേഷം വീട്ടിലേക്ക് മടങ്ങുന്നതിന് സ്‌കൂട്ടര്‍ എടുത്ത് റോഡിലേക്ക് ഇറങ്ങുമ്പോഴാണ് അപകടം നടന്നത്. ടോറസിന്റെ പിന്‍ ചക്രം തലയിലൂടെ കയറിയിറങ്ങി തല്‍ക്ഷണം മരിക്കുകയായിരുന്നു. പന്തളം പോലീസ് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.മ്യതദേഹം അടൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.