മഹാനവമി: അധിക അന്തർ സംസ്ഥാന സ‌ർവീസുമായി കെ.എസ്.ആർ.ടി.സി

Wednesday 09 October 2024 12:49 AM IST

കൊച്ചി: മഹാനവമി, വിദ്യാരംഭം എന്നിവയോടനുബന്ധിച്ച് തിരക്ക് നേരിടാൻ യാത്രക്കാർക്കായി കൂടുതൽ അന്തർ സംസ്ഥാന സ‌ർവീസുകളുമായി കെ.എസ്.ആർ.ടി.സി. മഹാനവമി, വിജയദശമി, ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് ഇന്നു മുതൽ നവംബർ 11 വരെയാണ് സർവീസുകൾ. ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചുമാണ് സ‌ർവീസ്. യാത്രക്കാരുടെ തിരക്കനുസരിച്ച് ആവശ്യമെങ്കിൽ കൂടുതൽ സർവീസ് നടത്തും.

ബംഗളൂരു - എറണാകുളം
സൂപ്പർ ഡീലക്സ്. കോയമ്പത്തൂർ, പാലക്കാട് വഴി. വൈകിട്ട് 5.30ന്, 6.30, 7.30, 7.45, 8.20 എന്നീ സമയങ്ങളിൽ

ചെന്നൈ-എറണാകുളം

(എസ്/ഡി.എൽ,എക്സ്) (സേലം, കോയമ്പത്തൂർ വഴി) വൈകിട്ട് 7.30ന്
എറണാകുളം- ബംഗളൂരു
സൂപ്പർ ഡീലക്സ്. കോയമ്പത്തൂർ, സേലം വഴി. വൈകിട്ട് 5.30, 6.30, 7, 7.30, 8.15 എന്നീ സമയങ്ങളിൽ

എറണാകുളം - ചെന്നൈ

സൂപ്പർ ഡീലക്സ്. കോയമ്പത്തൂർ, സേലം വഴി. വൈകിട്ട് 7.30ന്

ഓൺലൈൻ ബുക്കിംഗിന്- http://www.onlineksrtcswift.com, മൊബൈൽ ആപ്ലിക്കേഷൻ https://play.google.com/store/apps/details

കെ.എസ്.ആർ.ടി.സി കൺട്രോൾറൂം- 9447071021, 0471-2463799, വാട്സാപ്- 9188619380, എറണാകുളം-0484-2372033