അറിയിക്കേണ്ടത് മുഖ്യമന്ത്രി ഗവർണറെ അറിയിക്കുക തന്നെ വേണം: വി. മുരളീധരൻ

Wednesday 09 October 2024 4:53 AM IST

തിരുവനന്തപുരം: മുഖ്യമന്ത്രി മറുപടി കൊടുക്കാതിരുന്നതിനാലാണ് കേന്ദ്ര സർക്കാർ സർവീസിലുള്ള രണ്ട് ഉദ്യോഗസ്ഥരെ ഗവർണർ വിളിപ്പിച്ചതെന്ന് മുൻകേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു. കള്ളക്കടത്ത്, ഹവാല ഇടപാടുകൾ ഹിന്ദു പത്രത്തെയല്ല രാജ്ഭവനെയാണ് മുഖ്യമന്ത്രി ആദ്യം അറിയിക്കേണ്ടിരുന്നത്. ഭരണഘടനയനുസരിച്ച് സംസ്ഥാന ഭരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഗവർണർ വിശദീകരണം തേടിയാൽ അതിന് മറുപടി പറയാനുള്ള ബാധ്യത മുഖ്യന്ത്രിക്കുണ്ടെന്ന് വി. മുരളീധരൻ ചൂണ്ടിക്കാട്ടി.