അനാരോഗ്യം: റോജി എം. ജോണിന് അവധി അനുവദിച്ചു

Wednesday 09 October 2024 2:58 AM IST

തിരുവനന്തപുരം: ആരോഗ്യപരമായ കാരണങ്ങളാൽ അങ്കമാലി എം.എൽ.എ റോജി എം. ജോണിന് നിയമസഭ അവധി അനുവദിച്ചു. ഈ നിയമസഭാ സമ്മേളന കാലത്താണ് അവധി അനുവദിച്ചത്. അവധി അനുവദിക്കണമെന്ന റോജിയുടെ അപേക്ഷ സ്പീക്കർ നിയമസഭയിൽ കൊണ്ടുവന്ന് പാസാക്കുകയായിരുന്നു.