അംബേദ്കർ കോളേജിൽ കളരിപ്പയറ്റ്

Thursday 10 October 2024 12:10 AM IST
അംബേദ്കര്‍ കോളേജില്‍ നടന്ന കളരിപ്പയറ്റ്

പെരിയ: ഡോ. അംബേദ്കർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഫോക്‌ലോർ ക്ലബ്ബിന്റെയും കോളേജ് യൂണിയൻ സഹയുടെയും സംയുക്താഭിമുഖ്യത്തിൽ കളരിപ്പയറ്റ് അവതരിപ്പിച്ചു. ഫോക്‌ലോർ അക്കാഡമി അവാർഡ് ജേതാവും അംബേദ്കർ കോളേജ് പ്രിൻസിപ്പലുമായ ഡോ. ജയചന്ദ്രൻ കീഴോത്ത് ഉദ്ഘാടനം ചെയ്തു. ഫോക്‌ലോർ ക്ലബ്ബ് പ്രസിഡന്റ് എ.കെ ചന്ദ്രമതി അദ്ധ്യക്ഷത വഹിച്ചു. ക്ലബ് സെക്രട്ടറി കെ.വി രഞ്ജിത, ട്രസ്റ്റ് അഡ്മിനിസ്‌ട്രേറ്റർ എ.ബി പുലാറാണി, കോളേജ് അഡ്മിനിസ്‌ട്രേറ്റർ കെ.വി സാവിത്രി, ഐ.ക്യു.എ.സി. കോർഡിനേറ്റർ പി. അഭിലാഷ്, കോളേജ് യൂണിയൻ അഡ്വൈസർ എം.പി ശിഹാബുദ്ദീൻ, ഫൈൻ ആർട്സ് അഡ്വൈസർ സി.കെ സ്മിത, കോളേജ് യൂണിയൻ ചെയർപേഴ്സൺ വി. അശ്വതി, ഫോക്‌ലോർ ക്ലബ്ബ് എക്സിക്യൂട്ടീവ് അംഗം അൻസീന ഷെറിൻ എന്നിവർ സംസാരിച്ചു. കേരളത്തിനകത്തും പുറത്തും ശ്രദ്ധേയമായ കൊയിലാണ്ടി അൽ മുബാറക് കളരി സംഘത്തിന്റെ കളരിപ്പയറ്റ് അരങ്ങേറി.