മാനസികാരോഗ്യ ബോധവത്കണം

Wednesday 09 October 2024 9:09 PM IST

കൊച്ചി: കേരളാ ഹൈക്കോടതിയുടെ നിയമ സേവന വിഭാഗമായ കെൽസ, എറണാകുളം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി, സന്നദ്ധ സംഘടനയായ മൈത്രി എന്നിവരുടെ നേതൃത്വത്തിൽ മാനസികാരോഗ്യത്തെക്കുറിച്ച് അറിയേണ്ട നിയമങ്ങളെ കുറിച്ച് വിദ്യാ‌ർത്ഥികൾക്കായി ബോധവത്കരണ പരിപാടി സംഘടിപ്പിക്കും. ഇന്ന് രാവിലെ മൂവാറ്റുപുഴ കോർട്ട് കോംപ്ലക്സിൽ മൈൻഡ് ഔർ മൈൻഡ് പ്രോജക്ടിന് തുടക്കം കുറിക്കും. ജില്ലയിൽ ആയിരം സന്നദ്ധ പ്രവർത്തകരെ സീനിയർ സെക്കഡറി സ്‌കൂൾ തലത്തിൽ പരിശീലിപ്പിക്കും.

പരിശീലനം കിട്ടിയവർ അവരുടെ സ്കൂളുകളിലും പ്രചരിപ്പിക്കാൻ പോന്ന വിധത്തിലുള്ള പരിപാടികൾ നവംബർ പതിനാലിനുള്ളിൽ സ്‌കൂളുകളിൽ സംഘടിപ്പിക്കും.