ദി ഗ്രേറ്റ് ഇന്ത്യൻ കാർണിവൽ

Wednesday 09 October 2024 9:11 PM IST

കൊച്ചി: 'കൊച്ചി ബീസ്' എന്ന അമ്മമാരുടെ കൂട്ടായ്മയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'ദി ഗ്രേറ്റ് ഇന്ത്യൻ കാർണിവൽ' നവംബർ 23,24 തീയതികളിൽ രാവിലെ 11 മുതൽ രാത്രി 10വരെ കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്‌സിബിഷൻ സെന്ററിൽ നടക്കും. കാർണിവലിനോട് അനുബന്ധിച്ച് വയനാട് ദുരന്ത ബാധിത സ്‌കൂളുകളിലെ കുട്ടികൾക്ക് കൊച്ചിയിലെ സ്‌കൂളുകളിൽ നിന്നുള്ള കുട്ടികൾ സമ്മാനപ്പൊതികൾ നൽകും. ദുരന്ത ഭൂമിയിൽ പ്രവർത്തിച്ച ഒഫ് റോഡ് വാഹന കൂട്ടായ്മയും ദൗത്യത്തിൽ പങ്കുചേരും. ക്രിസ്മസ്, ന്യൂ ഇയർ ഷോപ്പിംഗ് ഫെസ്റ്റിവൽ, ഫാഷൻ ഷോ,ഫുഡ് കോർട്ട്, സംഗീത നൃത്ത പരിപാടികൾ, ബിനാലെ മട്ടാഞ്ചേരിയിലെ സാംസ്‌കാരിക പൈതൃകത്തെ ആസ്പദമാക്കിയുള്ള ഇമ്മേഴ്സീവ് പ്രദർശനം എന്നിവയുമുണ്ടാകും.