സേവാഭാരതി സേവ സംഗമം
Thursday 10 October 2024 12:02 AM IST
മേപ്പയ്യൂർ : സേവാഭാരതി മേപ്പയൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സേവാ സംഗമം നടന്നു. സേവാഭാരതി ജില്ല ജനറൽ സെക്രട്ടറി മോഹനൻ വി.എം ഉദ്ഘാടനം ചെയ്തു. കേരള ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി പ്രബോധ് കുമാർ മുഖ്യഭാഷണം നടത്തി. മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുമ്പോഴാണ് നമ്മുടെ ജീവിത ലക്ഷ്യം കൈവരിക്കുന്നതെന്നും എല്ലാം ഉണ്ടായിട്ടും ഒന്നും വേണ്ടെന്നുവെച്ച സന്യാസി പരമ്പരകളുടെ പിൻതലമുറക്കാരുടെ സേവന മുഖമാണ് ഇന്നത്തെ സേവാഭാരതിയെന്നും അദ്ദേഹം പറഞ്ഞു. ഗംഗാധരൻ ടി.കെ അദ്ധ്യക്ഷത വഹിച്ചു. തേജു കരുണൻ, പ്രമോദ് നാരായണൻ, അശോകൻ വി സി, സുരേഷ് മാതൃകൃപ, രാജീവൻ ആയടത്തിൽ, രാജഗോപാലൻ. വി, നാരായണൻ കുലുപ്പ എന്നിവർ പ്രസംഗിച്ചു.