വിദ്യാഭ്യാസ യാത്ര സംഘടിപ്പിച്ചു

Thursday 10 October 2024 12:02 AM IST
ഡിസൈൻ മേഖലയിലെ തൊഴിൽ സാധ്യതകൾ പരിചയപ്പെടുത്തിയ പ്രശസ്ത കലാകാരനും അഹമ്മദാബാദ് അനന്ത് നാഷണൽ യൂണിവേഴ്സിറ്റി പ്രോവോസ്റ്റുമായ അനുനയ് ചൗബേ, സ്റ്റേറ്റ് കോ- ഓർഡിനേറ്റർ ഡോ. അസീം എന്നിവർക്കൊപ്പം വാകയാട് ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ

ബാലുശ്ശേരി: പൊതുവിദ്യാഭ്യാസ വകുപ്പ് ഹയർസെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ്ആൻഡ് കൗൺസലിംഗ് സെല്ലിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ദിശ ഹയർ സ്റ്റഡീസ് എക്‌സ്പോയിലേക്ക് വാകയാട് ഹയർസെക്കൻഡറി സ്കൂൾ കരിയർ ഗൈഡൻസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ യാത്ര സംഘടിപ്പിച്ചു. കരിയർ സംബന്ധിച്ച സംശയങ്ങൾ ദൂരീകരിക്കാൻ ദിശ ഒരുക്കിയ കൗൺസലിംഗ് കേന്ദ്രം വിദ്യാർത്ഥികൾ പ്രയോജനപ്പെടുത്തി. യാത്രയ്ക്ക് സ്കൂൾ പ്രിൻസിപ്പൽ ഡോ.പി.ആബിദ, സ്കൂൾ കരിയർ കോ - ഓർഡിനേറ്റർ നിസാർ ചേലേരി, സൗഹൃദ കോ - ഓർഡിനേറ്റർ രാഗി.പി.കെ, അദ്ധ്യാപകരായ അജിത്ത് കുമാർ എസ്, സുജയ. എസ്.ജി, മഞ്ജു എം.എൻ, സ്കൂൾ ജനാധിപത്യവേദി ചെയർമാൻ ആയിഷ നദ, കരിയർ ക്ലബ് കൺവീനർ അനന്യ പ്രമോദ് എന്നിവർ നേതൃത്വം നൽകി.