നവീകരിച്ച ലാബ് ഉദ്ഘാടനം ചെയ്തു
Thursday 10 October 2024 12:02 AM IST
മേപ്പയ്യൂർ: അരിക്കുളം ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ നവീകരിച്ച ലാബ് പഞ്ചായത്ത് പ്രസിഡണ്ട് എ.എം. സുഗതൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.പി. രജനി അദ്ധ്യക്ഷത വഹിച്ചു. സാധാരണക്കാരായ ജനങ്ങൾക്ക് കുറഞ്ഞ ചെലവിൽ രോഗ നിർണയ സൗകര്യമാണ് ഇതോടെ ഒരുങ്ങിയിരിക്കുന്നത്. ഹബ് ആൻഡ് സ്പോക്ക് കേന്ദ്രം ഉദ്ഘടനവും നടന്നു. പഞ്ചായത്ത്സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എൻ. വി.നജീഷ് കുമാർ, കെ. അഭിനീഷ്, എൻ.എ. ബിനിത, മെമ്പർമാരായ ടി.രജില, കെ.എം. അമ്മത്, എ. ഇന്ദിര, മെഡിക്കൽ ഓഫീസർ ഡോ. ഫിൻസി, എച്ച്.ഐ മുജീബ് റഹ്മാൻ, ജെ. എച്ച്.ഐ ശ്രീലേഷ്, മുൻ പ്രസിഡന്റ് സി.രാധ , ബിന തൈക്കണ്ടി തുടങ്ങിയവർ പ്രസംഗിച്ചു.