ബാബുരാജ് അനുസ്മരണം
Thursday 10 October 2024 12:02 AM IST
മേപ്പയ്യൂർ: റിഥം മേപ്പയ്യൂർ സംഘടിപ്പിച്ച എം.എസ്.ബാബുരാജ് അനുസ്മരണം സാഹിത്യകാരൻ വി.ആർ.സുധീഷ് ഉദ്ഘാടനം ചെയ്തു.
സ്നേഹത്തിന്റെയും സമഭാവനയുടെയും നാദ സ്വരലയങ്ങളായി സംഗീതം കൊണ്ട് ജീവിതത്തെ നവീകരിക്കാൻ ശ്രമിച്ച മഹാജീവിതങ്ങളിലൊരാളാണ് സംഗീതകാരൻ എം.എസ്.ബാബുരാജെന്ന് സുധീഷ് പറഞ്ഞു. ജനഹൃദയങ്ങളിൽ ഇന്നും മായാതെ നിൽക്കുന്ന ബാബുക്കയുടെ പാട്ടുകൾ അവഗണിക്കാനാവാത്ത അദ്ദേഹത്തിലെ പ്രതിഭയെയാണ് വെളിവാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സത്യൻ മേപ്പയ്യൂർ അദ്ധ്യക്ഷത വഹിച്ചു. എ.സുബാഷ് കുമാർ, മേപ്പയ്യൂർ ബാലൻ, രാജേന്ദ്രൻ മാണിയോട്ട് എന്നിവർ പ്രസംഗിച്ചു. ഇരുപതോളം പാട്ടുകാർ അണിനിരന്ന ബാബുക്ക മെഹ്ഫിൽ രാവ് നടന്നു. ജയപാലൻ കാരയാട്, പ്രേമൻ പാമ്പിരികുന്ന് (തബല ), ഹരിപ്രസാദ് (ഗിറ്റാർ), രാജേന്ദ്രൻ മാണിയോട്ട് (ഹാർമോണിയം ) എന്നിവയുമായി ഗാനാഞ്ജലി നയിച്ചു.