കോഴിക്കുഞ്ഞ് വിതരണം വിലക്കി
Thursday 10 October 2024 12:44 AM IST
പത്തനംതിട്ട : കേരള ഫാം ഡെവലപ്‌മെന്റ് ആൻഡ് സോഷ്യൽ വെൽഫയർ സഹകരണ സംഘത്തിന്റെ നേതൃതത്തിൽ സമഗ്ര കോഴിവളർത്തൽ പദ്ധതിയുടെ ഭാഗമായി 75 ദിവസം പ്രായമുള്ള 380 ഇനം കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യുന്നതിന് വിലക്ക് ഏർപ്പെടുത്തി. പള്ളിക്കൽ, തുമ്പമൺ ഗ്രാമപഞ്ചായത്ത്, പന്തളം, അടൂർ മുനിസിപ്പാലിറ്റി, ആറൻമുള ഗ്രാമപഞ്ചായത്ത്, കോഴഞ്ചേരി, കുളനട, മല്ലപ്പുഴശ്ശേരി, മെഴുവേലി, കല്ലൂപ്പാറ, കുന്നന്താനം, മല്ലപ്പള്ളി, പുറമറ്റം ഗ്രാമപഞ്ചായത്തുകളും തിരുവല്ല താലൂക്ക് മുഴുവനായും പക്ഷിപ്പനി ഉന്മൂലനം ചെയ്യുന്നതിന്റെ ഭാഗമായി വിപണനവും വിതരണവും ഡിസംബർ 31 വരെ പാടുള്ളതല്ലന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു.