ഏകദിന ശില്പശാല

Thursday 10 October 2024 12:46 AM IST

റാന്നി : സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തോടനുബന്ധിച്ച് പട്ടികജാതി വികസന ഓഫീസ് റാന്നി ബ്ലോക്കിന്റെ നേതൃത്വത്തിൽ റാന്നി എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ നടന്ന ശില്പശാല റാന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ പ്രകാശ് ഉദ്ഘാടനം ചെയ്തു. എസ്.സി വിഭാഗം ജനപ്രതിനിധികൾ, വിവിധ പട്ടികജാതി സമുദായ സംഘടനകളുടെ പ്രതിനിധികൾ, വിരമിച്ച സർക്കാർ ജീവനക്കാർ, പ്രമോട്ടർമാർ എന്നിവർ സെമിനാറിൽ പങ്കെടുത്തു. ഉന്നതി മിഷൻ 2030 എന്ന പദ്ധതിക്ക് രൂപം നൽകി. പട്ടികജാതി ജനവിഭാഗം സമൂഹത്തിൽ നേരിടുന്ന വെല്ലുവിളികളും പ്രശ്നങ്ങളും വിശകലനം ചെയ്ത് ഉന്നതിയിലേക്ക് നയിക്കപ്പെടുന്നതിന്, ക്രിയാത്മകമായ ചർച്ചകൾ നടന്നു.