ജലവകുപ്പ് അതിഥി മന്ദിരങ്ങൾ പൊതുജനങ്ങൾക്കും
Thursday 10 October 2024 1:49 AM IST
തിരുവനന്തപുരം: പൊതുജനങ്ങൾക്കായി ജലവകുപ്പിന് കീഴിലുള്ള അതിഥി മന്ദിരങ്ങളിൽ ബുക്കിംഗ് സൗകര്യമൊരുക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൽ നിയമസഭയെ അറിയിച്ചു. ജല വകുപ്പിന്റെ തനത് വരുമാനം വർദ്ധിപ്പിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. ഇതിനായി അതിഥി മന്ദിരങ്ങൾ നവീകരിക്കുകയും കൂടുതൽ സ്ഥലങ്ങളിൽ പുതിയത് പണിയുകയും ചെയ്യും. തിരുവനന്തപുരം വെള്ളയമ്പലത്തെ വെല്ലിംഗ്ടൺ വാട്ടർ മ്യൂസിയം സന്ദർശകർക്കായി തുറന്നുകൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.