നഗരസഭയ്ക്ക്പുതിയ എം.സി.എഫ്
Thursday 10 October 2024 12:54 AM IST
പത്തനംതിട്ട : അജൈവ മാലിന്യങ്ങൾ ശേഖരിച്ച് തരംതിരിക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും കൂടുതൽ ശേഷിയുള്ള മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി (എം സി എഫ്) പത്തനംതിട്ടയിൽ ആരംഭിച്ചു. നഗരസഭാ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർമാൻ ജെറി അലക്‌സ് അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്‌സൺ ആമിന ഹൈദരാലി മുഖ്യ പ്രഭാഷണം നടത്തി. പ്രതിപക്ഷ നേതാവ് ജാസിം കുട്ടി മാലിന്യമുക്തം നവകേരളം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിനോദ് , പി,കെ.അനീഷ് , സന്തോഷ് കുമാർ.എം.എസ്, അനിന, ഷീന, ബിന്ദു എന്നിവർ സംസാരിച്ചു.