കർഷക കോൺഗ്രസ് പ്രതിഷേധം
Thursday 10 October 2024 12:55 AM IST
കുളനട : വികസന മുരടിപ്പിലും പന്നി, തെരുവ് നായ ശല്യത്തിന് പരിഹാരം കാണാത്തതിലും കുളനട മണ്ഡലം കർഷക കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധയോഗം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ജോജി ഇടകുന്നിൽ ഉദ്ഘാടനം നിർവഹിച്ചു. കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോസഫ് ജോർജ് അദ്ധ്യക്ഷത വഹിച്ചു. വല്ലാറ്റൂർ വാസുദേവൻ പിള്ള, വി ആർ മോഹനൻ പിള്ള, ഷാജി കുളനട, തോമസ് ചെറിയാൻ, സുരേഷ് പാണിൽ, ടി.കെ.സോമൻ, സജി ജോൺ, എം.ആർ.വിജയൻ, കുഞ്ഞമ്മ തങ്കച്ചൻ, രാധാമണി, ജയാരാജു, സതി നായർ, ജോർജുകുട്ടി, ഹരികുമാർ ഉള്ളന്നൂർ, പി.ടി.പൊന്നച്ചൻ എന്നിവർ പ്രസംഗിച്ചു.