'കേരള ഭാഗ്യക്കുറി ജീവിതങ്ങൾക്ക് താങ്ങാകുന്ന ജനകീയ ലോട്ടറി '

Wednesday 09 October 2024 10:56 PM IST

തിരുവനന്തപുരം: അനേകം ജീവിതങ്ങൾക്ക് താങ്ങാകുന്ന ജനകീയ ലോട്ടറിയാണ് കേരളഭാഗ്യക്കുറിയെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. തിരുവോണം ബംപർ ലോട്ടറിയുടെ നറുക്കെടുപ്പിന് മുന്നോടിയായുള്ള ചടങ്ങിൽ സംസാരിക്കുകയായിരുന്നു. ഒരുലക്ഷത്തോളം പേർക്ക് ജീവിതമാർഗത്തിനുള്ള വെളിച്ചമാകുന്ന കേരളാ ഭാഗ്യക്കുറി കാരുണ്യപദ്ധതിയിലേക്ക് ചികിത്സാസഹായമായും ലോട്ടറി ക്ഷേമനിധി വഴി ഏജന്റുമാരുടെ പെൻഷൻ, ചികിത്സാസഹായം ഉൾപ്പെടെയും ജീവിതങ്ങൾക്ക് താങ്ങാകുന്നു. ലോട്ടറി കച്ചവടക്കാർക്ക് ക്ഷേമനിധി പെൻഷൻ നല്കുന്നതിൽ 33 കോടി ചെലവഴിച്ചിട്ടുണ്ട്.

ലോട്ടറിയിലൂടെ സംസ്ഥാന സർക്കാരിന് ലഭിക്കുന്ന വരുമാനം മൂന്നു ശതമാനം മാത്രമാണ്. അതും സർക്കാർ സാമൂഹ്യ മേഖലകളിലുൾപ്പെടെ ഉപയോഗിക്കുന്നു. ഭാഗ്യക്കുറി ഏജന്റുമാരുൾപ്പെടെയുള്ളവരിൽ നിന്നും ലഭിച്ച അഭ്യർത്ഥനകളുടെ അടിസ്ഥാനത്തിൽ സമ്മാനഘടന പരിഷ്‌കരിച്ചും കൂടുതൽ സമ്മനങ്ങളുറപ്പാക്കിയുമുള്ള നടപടികളും സ്വീകരിച്ചുവരുന്നു. ജനങ്ങളുടെ പിന്തുണയോടെ ലോട്ടറിപ്രസ്ഥാനത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.