കനറാ ആസ്പയർ പദ്ധതിക്ക് തുടക്കം
Thursday 10 October 2024 1:55 AM IST
കൊല്ലം: യുവതയ്ക്കായി ആസ്പയർ എന്ന പേരിൽ പ്രത്യേക സേവിംഗ്‌സ് അക്കൗണ്ട് അവതരിപ്പിച്ച് കനറാ ബാങ്ക്. 18നും 28 നുമിടയിൽ പ്രായമുള്ള യുവജങ്ങൾക്കായാണ് കനറാ ബാങ്ക് ആസ്പയർ അവതരിപ്പിച്ചത്. കനറാ ബാങ്ക് കൊല്ലം റീജിയണൽ ഓഫീസിന്റെ നേതൃത്വത്തിൽ ടി.കെ.എം.എൻജിനിയറിംഗ് കോളേജിൽ നടന്ന ചടങ്ങിൽ മെന്റലിസ്റ്റ് അനന്തു മഹേഷ് കനറാ ആസ്പയർ അവതിരിപ്പിച്ചു. സീറോ മിനിമം ബാലൻസ്, വിദ്യാഭ്യാസ വായ്പാ പലിശ നിരക്കിൽ ഇളവ്, സൗജന്യ എസ്.എം.എസ്. അലർട്ട് തുടങ്ങിയ ആനുകൂല്യങ്ങൾ ലഭ്യമാകും. കനറാ ബാങ്ക് ജനറൽ മാനേജറും സർക്കിൾ ഹെഡ്ഡും കേരള, ലക്ഷദ്വീപ് എസ്.എൽ.ബി.സി.കൺവീനറുമായ കെ.എസ്.പ്രദീപ്, അസിസ്റ്റന്റ് ജനറൽ മാനേജറും റീജിയണൽ ഹെഡുമായ സുബ്ബറാവു, ടി.കെ.എം.കോളേജ് പ്രിൻസിപ്പൽ ഡോ.ആർ.സജീബ്, ടി.കെ.എം.ഇൻസ്റ്റിറ്റിയൂട്ട് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ.എസ്. അയൂബ്, ഡീൻ ഡോ.എ.സുധീർ എന്നിവർ പങ്കെടുത്തു.