നവരാത്രി ആഘോഷം

Thursday 10 October 2024 12:57 AM IST

തിരുവല്ല : ഇടിഞ്ഞില്ലം ആലംതുരുത്തി ഭഗവതി ക്ഷേത്രത്തിലെ നവരാത്രി ഉത്സവത്തോടനുബന്ധിച്ച് നിറമാലയും വിളക്കും വിശേഷാൽ പുഷ്പാഞ്ജലിയും 13വരെ നടക്കും. 10 ന് വൈകിട്ട് 6ന് ഗ്രന്ഥം എഴുന്നെള്ളത്ത്, 6.30ന് ഗ്രന്ഥപൂജ, പൂജവയ്പ്, 7.15ന് സരസ്വതി പൂജ, 7.30ന് തിരുവാതിരകളി. 12ന് രാവിലെ 9.30ന് വാഹനപൂജ. 13ന് രാവിലെ 8.30ന് പൂജയെടുപ്പ് തുടർന്ന് വിദ്യാരംഭം. മേൽശാന്തി ശ്രീരാഗ് കാരയ്ക്കാട്ടില്ലം നേതൃത്വം നൽകും. ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾക്കും വിദ്യാരംഭത്തിനുമുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുള്ളതായി പ്രസിഡന്റ് ശ്രീകുമാരൻ മൂസത്, സെക്രട്ടറി സനൽ നാരായണൻ എന്നിവർ അറിയിച്ചു.