പെട്രോൾ പമ്പിന് ശിലയിട്ടു
Thursday 10 October 2024 1:41 AM IST
കഞ്ചിക്കോട്: കെ.സി.സി.പി ലിമിറ്റഡിന് കീഴിൽ കഞ്ചിക്കോട് കിൻഫ്രാ പാർക്കിൽ ആരംഭിക്കുന്ന പെട്രോൾ പമ്പിന് ശിലയിട്ടു. പുതുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എൻ.പ്രസീത ശിലാസ്ഥാപനം നിർവ്വഹിച്ചു. കെ.സി.സി.പി.എൽ എം.ഡി ആനക്കൈ ബാലകൃഷ്ണൻ അദ്ധ്യക്ഷനായി. കെ.സി.സി.പി.എല്ലിന്റെ വൈവിധ്യവത്കരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെ അഞ്ചാമത്തെ പെട്രോൾ പമ്പാണ് കഞ്ചിക്കോട് ആരംഭിക്കുന്നത്. മൂന്ന് മാസത്തിനകം പമ്പ് പ്രവർത്തനക്ഷമമാകും. ഇതോടൊപ്പം സി.എൻ.ജി (ഗ്യാസ്) സംവിധാനവും വൈദ്യുതി ചാർജിംഗ് സ്റ്റേഷനും സ്ഥാപിക്കും. കമ്പനി ഡയരക്ടർമാരായ എസ്.ബൈജുകുമാർ, എസ്.എസ്.ശ്രീരാജ്, പുതുശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.അജീഷ് തുടങ്ങിയവർ സംസാരിച്ചു.