ലോഗോ പ്രകാശനം
Thursday 10 October 2024 1:42 AM IST
പട്ടാമ്പി: നടുവട്ടം ഗവ. ജനത എച്ച്.എസ്.എസിൽ ഒക്ടോബർ 14,15,16 തീയതികളിൽ നടക്കുന്ന പട്ടാമ്പി ഉപജില്ല കായികമേളയുടെ ലോഗോ പഞ്ചായത്ത് അംഗം എം.രാധാകൃഷ്ണൻ പ്രകാശനം ചെയ്തു. സ്‌കൂളിലെ പ്ലസ് ടു ജേണലിസം വിദ്യാർത്ഥി ലസിൻ അഹമ്മദാണ് ലോഗോ ഡിസൈൻ ചെയ്തത്. സ്വാഗതസംഘം ചെയർമാനും തിരവേഗപ്പുറ പഞ്ചായത്ത് പ്രസിഡന്റുമായ കെ.കെ.എ.അസീസ്, വൈസ് പ്രസിഡന്റ് കാഞ്ചന, ഉപജില്ല കായികമേള സ്വാഗതസംഘം വൈസ് ചെയർമാനും പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ കെ.എ.റഷീദ്, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബുഷ്ര ഇക്ബാൽ തുടങ്ങിയവർ പങ്കെടുത്തു.