പ്രവാസി​ യുവാവി​നെ വെട്ടി​യ കേസി​ൽ രണ്ടുപേർ പി​ടി​യി​ൽ

Thursday 10 October 2024 12:14 AM IST
വിനയകുമാർ

കുണ്ടറ: പ്രവാസിയായിരുന്ന വ്യവസായി ബൈക്കിൽ വരുന്നതിനിടെ, വാക്കുതർക്കത്തിന്റെ പേരിൽ വെട്ടി പരിക്കേൽപ്പിച്ച കേസിൽ രണ്ടു പേർ പിടിയിൽ. ഈസ്റ്റ് കല്ലട പൊഴിക്കര പുത്തൻവീട്ടിൽ പ്രമോദ് (30), കൈതക്കോട് വിനു ഭവനത്തിൽ വിനയ കുമാർ (ചാച്ചു- 24) എന്നിവരാണ് കുണ്ടറ പൊലീസിന്റെ പിടിയിലായത്. കുമ്പളത്ത് പള്ളിക്ക് സമീപം കഴിഞ്ഞ അഞ്ചിനായിരുന്നു സംഭവം. പേരയത്തു പെയിന്റ് കട നടത്തുന്ന സുനീഷ് കുമാറാണ് ആക്രമണത്തി​ന് ഇരയായത്. രാത്രി 10 മണിയോടെ ബൈക്കിൽ വീട്ടിലേക്ക് പോകുകയായിരുന്ന സുനീഷ് കുമാർ, എതിരെ പാഞ്ഞു വന്ന നാല് ബൈക്കുകൾ കണ്ട്, ഇങ്ങനെയാണോ ബൈക്ക് ഓടിക്കുന്നതെന്ന് ചോദിച്ചതിന്റെ വൈരാഗ്യത്തിൽ ഇവർ പി​ന്നാലെയെത്തി​ വടിവാൾ ഉപയോഗിച്ച് വെട്ടുകയായിരുന്നു കഴുത്തിനും മുതുകിനും പരിക്കേറ്റ സുനീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 9 പ്രതി​കളി​ൽ രണ്ടു പേരാണ് ഇപ്പോൾ അറസ്റ്റിലായത്. എസ്.ഐ പ്രദീപ്കുമാറിന്റെ നേതൃത്വത്തിൽ സി.പി.ഒ രാജേഷ്, വിപിൻ ക്ലീറ്റസ്, രാജേഷ്, നഹാസ് സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐമാരായ അരുൺ, സുനു എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.