ക്വിസ് മത്സരം
കൊല്ലം: കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ ഹൈസ്‌കൂൾ - ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി 15ന് രാവിലെ 10ന് ഖാദി ഗ്രാമ വ്യവസായ ഓഫീസിൽ ജില്ലാതല ക്വിസ് മത്സരം സംഘടിപ്പിക്കും. 'ഗാന്ധിജിയും ഖാദിയും സ്വാതന്ത്ര്യ സമരവും ' എന്ന വിഷയത്തിലാണ് മത്സരം. ഓരോ വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നും രണ്ട് വിദ്യാർഥികളുൾപ്പെടുന്ന ഒരു ടീമിന് പങ്കെടുക്കാം. സ്‌കൂളിലെ ഹെഡ്മാസ്റ്റർ / പ്രിൻസിപ്പാൾ നൽകുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം. എല്ലാ സർക്കാർ/ എയ്ഡഡ്/ അൺ എയ്ഡഡ് (സ്റ്റേറ്റ്, സി.ബി.എസ്.സി, ഐ.സി.എസ്.ഇ, ഐ.എസ്.സി) സ്‌കൂളുകൾക്ക് പങ്കെടുക്കാം. ടീമുകൾ 11ന് മുമ്പ് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് മുഖേനയോ poklm@kkvib.org എന്ന ഇ-മെയിൽ വഴിയോ 0474 2743587, 9747971240, 9947328484 എന്നീ നമ്പറുകൾ വഴിയോ രജിസ്റ്റർ ചെയ്യണം. വിജയികൾക്ക് കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ തിരുവനന്തപുരം തമ്പാനൂരുള്ള ചൈത്രം ഹോട്ടലിൽ 25ന് നടത്തുന്ന സംസ്ഥാനതല ക്വിസ് മത്സരത്തിൽ പങ്കെടുക്കാം.