കശുഅണ്ടി​ മേഖലയി​ൽ മിനിമം വേജസ് നടപ്പാക്കണം

Thursday 10 October 2024 12:23 AM IST

കൊല്ലം: പൂട്ടിക്കി​ടക്കുന്ന കശുഅണ്ടി​ ഫാക്ടറികൾ പൊളിച്ചു പുരയിടം വിൽക്കുന്നത് നിയമ വിരുദ്ധമായതി​നാൽ തൊഴിലാളികളെ സംരക്ഷിക്കാൻ സർക്കാർ നടപടി സ്വീകരി​ക്കണമെന്ന് ഓൾ കേരള കാഷ്യുനട്ട് ഫാക്ടറി വർക്കേഴ്സ് ഫെഡറേഷൻ (യു.ടി​.യു.സി) സംസ്ഥാന കമ്മി​റ്റി​ ആവശ്യപ്പെട്ടു. കശുഅണ്ടി തൊഴിലാളികൾക്ക് എട്ടുവർഷത്തിനുശേഷം കാഷ്യു ഐ.ആർ.സി പുതുക്കി നിശ്ചയിച്ച മിനിമം കൂലി ഏതാനും സ്വകാര്യ വ്യവസായികളുടെ ഫാക്ടറികളിൽ നടപ്പിലാക്കിയിട്ടില്ല. 23 ശതമാനം കൂലി പുതുക്കി നിശ്ചയിച്ചത് സ്റ്റാഫ് ജീവനക്കാർക്ക് ബാധകമാക്കാൻ ലേബർ ഡിപ്പാർട്ട്മെന്റ് നടപടി സ്വീകരിച്ചിട്ടുമില്ല തൊഴിൽ വകുപ്പ് പരിശോധന വിഭാഗം ഉടമകൾക്ക് കൂട്ടുനിൽക്കുന്നതായും സംസ്ഥാന കമ്മിറ്റി ആരോപി​ച്ചു. വർക്കിംഗ് പ്രസിഡന്റ് എ.എ. അസീസ് അദ്ധ്യക്ഷത വഹി​ച്ചു. ജനറൽ സെക്രട്ടറി സജി ഡി.ആനന്ദ്, ടി.സി. വിജയൻ, ഇടവനശ്ശേരി സുരേന്ദ്രൻ, കെ.എസ്. വേണുഗോപാൽ, ജി. വേണുഗോപാൽ, പി. പ്രകാശ് ബാബു, സോമശേഖരൻ നായർ, എം.എസ്. ഷൗക്കത്ത്, അഡ്വ. വേണുഗോപാൽ, ലീലാമ്മ, രാധാകൃഷ്ണൻ, മോഹൻദാസ്, താജുദ്ദീൻ, എ.എൻ. സുരേഷ് ബാബു, തുളസീധരൻ, ജി. തുളസീധര പിള്ള, വിക്രമൻ, ഷിബു, ലീല എന്നിവർ സംസാരി​ച്ചു.