60-ാം​ ​വ​യ​സ്സി​ൽ​ ​ഭ​ര​ത​നാ​ട്യ​ത്തിൽ അ​ര​ങ്ങേ​റ്റം​ ​കു​റി​ച്ച് ​സു​ധാ​കു​മാ​രി

Thursday 10 October 2024 12:28 AM IST
.

പെ​രി​ന്ത​ൽ​മ​ണ്ണ​:​ ​കു​ഞ്ഞു​നാ​ളി​ൽ​ ​മ​ന​സ്സി​ൽ​ ​കൊ​ണ്ടു​ ​ന​ട​ന്ന​ ​ന​ട​ന​ ​മോ​ഹ​ത്തി​ന് ​സാ​ഫ​ല്യം​ ​നേ​ടി​യ​ ​സ​ന്തോ​ഷ​ത്തി​ലാ​ണ് ​മു​ൻ​ ​പെ​രി​ന്ത​ൽ​മ​ണ്ണ​ ​ന​ഗ​ര​സ​ഭ​ ​ചെ​യ​ർ​പേ​ഴ്സ​ണാ​യി​രു​ന്ന​ ​സു​ധാ​കു​മാ​രി.​ ​അ​ങ്ങാ​ടി​പ്പു​റം​ ​തി​രു​മാ​ന്ധാം​കു​ന്ന് ​ഭ​ഗ​വ​തി​ ​ക്ഷേ​ത്ര​ത്തി​ലെ​ ​ന​വ​രാ​ത്രി​ ​മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചാ​യി​രു​ന്നു​ ​അ​ര​ങ്ങേ​റ്റം​ .​ ​ക്ഷേ​ത്ര​ ​ച​രി​ത്ര​ത്തി​ലെ​ ​ആ​ദ്യ​ ​ന​വ​രാ​ത്രി​ ​മ​ഹോ​ത്സ​വ​ ​പ​രി​പാ​ടി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്ത​തും ​സു​ധാ​കു​മാ​രി​യാ​ണ്.​ ​അ​തേ​ ​വേ​ദി​യി​ൽ​ ​ത​ന്നെ​ ​ത​ന്റെ​ ​അ​ര​ങ്ങേ​റ്റം​ ​കു​റി​ക്കാ​നാ​യ​ത് ​മ​ഹാ​ഭാ​ഗ്യ​മാ​ണെ​ന്ന് ​നി​ല​വി​ൽ​ ​മ​ല​ബാ​ർ​ ​ദേ​വ​സ്വം​ ​ബോ​ർ​ഡ് ​അം​ഗം​ ​കൂ​ടി​യാ​യ​ ​സു​ധാ​കു​മാ​രി​ ​ക​രു​തു​ന്നു.​ ​ഷി​ബു​ ​മേ​ലാ​റ്റൂ​രി​ന്റെ​ശി​ഷ്യ​യാ​ണ്.​ ​പെ​രി​ന്ത​ൽ​മ​ണ്ണ​ ​കു​ന്ന​പ്പ​ള്ളി​ ​സ്വ​ദേ​ശി​നി​യാ​യ​ ​സു​ധാ​കു​മാ​രി​ 2020​ ​മേ​യി​ലാ​ണ് ​കു​ന്ന​പ്പ​ള്ളി​ ​എ.​എം​ ​യു​ .​പി​ ​സ്‌​കൂ​ളി​ൽ​ ​നി​ന്നും​ ​പ്ര​ഥ​മാ​ദ്ധ്യാ​പി​ക​യാ​യി​ ​വി​ര​മി​ച്ച​ത്.​ ​മൂ​ന്നു​ ​ത​വ​ണ​ ​ന​ഗ​ര​സ​ഭ​ ​കൗ​ൺ​സി​ല​റാ​യി​രു​ന്നു.​ ​നി​ല​വി​ൽ​ ​വി​ര​മി​ച്ച​ ​അ​ദ്ധ്യാ​പ​ക​രു​ടെ​ ​കൂ​ട്ടാ​യ്മ​യാ​യ​ ​'​ഷെ​ൽ​ട്ട​റി​ന്റെ​'​ ​പെ​രി​ന്ത​ൽ​മ​ണ്ണ​ ​സ​ബ് ​ജി​ല്ലാ​ ​ക​ൺ​വീ​ന​റും​ ​ജി​ല്ല​ ​ക​മ്മി​റ്റി​ ​അം​ഗ​വു​മാ​ണ്. കു​ന്ന​പ്പ​ള്ളി​ ​എ.​എം​ ​യു​ ​പി​ ​സ്‌​ക്കൂ​ളി​ലെ​ ​പ്ര​ഥ​മാ​ദ്ധ്യാ​പ​ക​നാ​യി​ ​വി​ര​മി​ച്ച​ ​അ​ജ​യ​കു​മാ​റാ​ണ് ​ഭ​ർ​ത്താ​വ്.​ ​മ​ക്ക​ൾ​:​ ​സ​ന്ദീ​പ് ,​​​ ​സു​ജി​ത്ത് .​ ​മ​രു​മ​ക്ക​ളാ​യ​ ​ഭാ​വ്ന,​ ​വി​ശാ​ല.