അപകടം
Thursday 10 October 2024 12:31 AM IST
അപകടം
പെരിന്തൽമണ്ണ: അങ്ങാടിപ്പുറംവൈലോങ്ങര ജംഗ്ഷനിൽ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം. ഇന്നലെ വൈകിട്ട് 3.30നായിരുന്നു അപകടം.പെരിന്തൽമണ്ണയിൽ നിന്ന് കോട്ടക്കലിലേക്ക് പോവുകയായിരുന്ന ബസും വളാഞ്ചേരി ഭാഗത്തു നിന്ന് വരികയായിരുന്ന ടോറസ് ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. രണ്ടു വാഹനങ്ങളുടെയും മുൻവശം തകർന്നു. ബസിലെ യാത്രക്കാരായിരുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് പരിക്കേറ്റു. വൈലോങ്ങരയിലെ സ്വകാര്യ ക്ലിനിക്കിൽ പ്രഥമ ശുശ്രൂഷ നൽകി. ഗുരുതര പരിക്കേറ്റവരെ പെരിന്തൽമണ്ണയിലെ ആശുപത്രികളിലേക്ക് മാറ്റി.