രോഹിത് ടെസ്റ്റിന് പരിശീലനം തുടങ്ങി

Thursday 10 October 2024 12:33 AM IST

മുംബയ് : ഈ മാസം 16ന് ന്യൂസിലാൻഡുമായി തുടങ്ങുന്ന ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി പരിശീലനം തുടങ്ങി ഇന്ത്യൻ ക്യാപ്ടൻ രോഹിത് ശർമ്മ. ലോകകപ്പിന് ശേഷം ട്വന്റി-20 ഫോർമാറ്റിൽ നിന്ന് വിരമിച്ച രോഹിത് ബംഗ്ളാദേശിന് എതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം വിശ്രമത്തിലായിരുന്നു. ഇന്നലെ മുബയ്‌യിലെ ജിയോ പാർക്കിൽ പരിശീലനത്തിനെത്തിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മൂന്ന് ടെസ്റ്റുകളാണ് കിവീസുമായുള്ളത്.