ശ്രദ്ധേയമായി 'ബേബി ഓൺ ബോർഡ്'
Thursday 10 October 2024 12:34 AM IST
മലപ്പുറം: സ്ത്രീകൾ മാത്രമല്ല പുരുഷന്മാരും പോസ്റ്റ്പാർട്ടം ഡിപ്രഷൻ അനുഭവിക്കുന്നുണ്ടെന്ന പ്രമേയത്തിൽ ഒരുങ്ങിയ 'ബേബി ഓൺ ബോർഡ്' എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാവുന്നു. എട്ട് മിനിറ്റും 31 സെക്കന്റും ദൈർഘ്യമുള്ള ഹ്രസ്വ ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും ഒരുക്കിയിരിക്കുന്നത് രാരിഷ് ആണ്. കുഞ്ഞ് ജനിച്ച ശേഷം ജീവിതത്തിൽ ഒറ്റപ്പെടൽ അനുഭവിക്കേണ്ടി വരുന്ന യുവാവ് കുട്ടിയെ കൊലപ്പെടുത്താൻ നോക്കുന്നതാണ് പ്രമേയം. ഒന്ന് ചേർത്ത് പിടിച്ചാൽ തീരുന്ന പ്രശ്നങ്ങളേ അയാൾക്കുള്ളൂ എന്ന് പറഞ്ഞാണ ്ചിത്രം അവസാനിക്കുന്നത്.
ന ഇന്ദ്രയാനി, പി.ആർ.മായ, ഷർമിൽ കാന്ത്, എസ്.പ്രകാശ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നത്. 24 ഫ്രെയിംസ് പ്രൊഡക്ഷൻസ് ആണ് നിർമ്മാണം.