'ഉണർവ് ' വിദ്യാഭ്യാസ പദ്ധതിയ്ക്ക് തുടക്കം
Friday 11 October 2024 12:01 AM IST
കുറ്റ്യാടി : വേളം ഗ്രാമപഞ്ചായത്ത് ഉണർവ് വിദ്യാഭ്യസ പദ്ധതിയുടെ ഭാഗമായി അദ്ധ്യാ പക സംഗമവും എൽ.എസ്.എസ് ,യു.എസ്. എസ് നേടിയ പ്രതിഭകളെ ആദരിക്കലും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി ചെയർമാൻ പി.സൂപ്പി അദ്ധ്യക്ഷത വഹിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി.എം.അബ്ദുറഹിമാൻ ഉപഹാരം നൽകി. രമേഷ് കാവിൽ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് മെമ്പർ ഇ.പി.സലീം സ്വാഗതവും ടി.കെ.മുഹമ്മദ് റിയാസ് നന്ദിയും പറഞ്ഞു. പി.പി.മനോജ് കുമാർ, എം.സി.മൊയ്തു, പി.പി.ചന്ദ്രൻ, കിണറുള്ളതിൽ അസീസ്, തായന ബാലാമണി, ഫാത്തിമ.സി.പി, അനീഷ പ്രതീപ്, ഷൈനി.കെ.കെ , വി.കെ.അബ്ദുല്ല, എം.നാണു, അഡ്വ. ഫൈസൽ , യൂസഫ് പള്ളിയത്ത് , എം.കാസിം, സുഗത, ശോഭന കമ്മന എന്നിവർ പ്രസംഗിച്ചു.