ആഗ്രഹം പോലെ ഒടുവിൽ മക്കളെത്തി,​ അഗ്നിയിൽ ലയിച്ച് ടി പി മാധവന് മടക്കം

Thursday 10 October 2024 10:03 PM IST

തി​രു​വ​ന​ന്ത​പു​രം​:​ ​ ടി.പി. മാധവന്റെ ആഗ്രഹം പോലെ ഒടുവിൽ അദ്ദേഹത്തെ കാണാൻ മക്കളെത്തി. ഭാരത് ഭവന്റെ മുറ്റത്തെ ചില്ലുകൂട്ടിൽ അവസാന യാത്രയ്ക്കുള്ള ഒരുക്കത്തിലായിരുന്നു അപ്പോൾ അദ്ദേഹം. മകൻ ബോളിവുഡ് സംവിധായകനായ രാജകൃഷ്ണ മേനോനും മകൾ ദേവികയുമാണ് പിണക്കങ്ങൾ മാറ്റിവച്ച് അച്ഛന്റെ അന്ത്യകർമ്മങ്ങൾക്കെത്തിയത്. ടി.പി. മാധവന്റെ സഹോദരിമാരായ മല്ലികയും ഇന്ദിരയും സഹോദരൻ നാഗേന്ദ്ര തിരുക്കോടും അന്ത്യയാത്രാ ചടങ്ങുകൾക്കെത്തിയിരുന്നു,​ തൈക്കാട് ശാന്തി കവാടത്തിൽ മകൻ രാജകൃഷ്ണ മേനോനും സഹോദരനും ചേർന്നാണ് അന്ത്യകർമ്മങ്ങൾ ചെയ്തത്.


മു​പ്പ​തു​വ​ർ​ഷ​മാ​യി​ ​ടി.​പി​ ​മാ​ധ​വ​ൻ ​കു​ടും​ബ​വു​മാ​യി അകൽച്ചയിലാണ്. നാ​ലു​ ​പ​തി​റ്റാ​ണ്ട് ​മ​ല​യാ​ള​ ​സി​നി​മ​യി​ൽ​ ​നി​റ​സാ​ന്നി​ദ്ധ്യ​മാ​യി​രു​ന്ന​ ​അ​ദ്ദേ​ഹം​ 2016​ ​ഫെ​ബ്രു​വ​രി​ 28​ ​മു​ത​ൽ​ ​പ​ത്ത​നാ​പു​രം​ ​ഗാ​ന്ധി​ഭ​വ​നി​ലെ​ ​അ​ന്തേ​വാ​സി​യാ​യി​രു​ന്നു.​ ​ഏ​കാ​ന്ത​യാ​ത്ര​യ്ക്കി​ടെ​ ​ഹ​രി​ദ്വാ​റി​ലെ​ ​ഒ​രാ​ശ്ര​മ​ത്തി​ൽ​ ​ത​ള​ർ​ന്നു​ ​വീ​ണ​ ​അ​ദ്ദേ​ഹ​ത്തി​ന് ​ഗാ​ന്ധി​ഭ​വ​നി​ലേ​ക്കു​ള്ള​ ​വ​ഴി​യൊ​രു​ക്കി​യ​ത് ​സു​ഹൃ​ത്തും​ ​സീ​രി​യ​ൽ​ ​സം​വി​ധാ​യ​ക​നു​മാ​യ​ ​പ്ര​സാ​ദ് ​നൂ​റ​നാ​ട്.​ ​ഗാ​ന്ധി​ഭ​വ​ന്റെ​ ​സ്നേ​ഹ​ത്ത​ണ​ലി​ൽ​ ​ഉ​ന്മേ​ഷം​ ​വീ​ണ്ടെ​ടു​ത്ത​ ​അ​ദ്ദേ​ഹ​ത്തെ​ ​തേ​ടി​ ​സ​ഹോ​ദ​രി​മാ​രും​ ​സ​ഹോ​ദ​ര​നും​ ​എ​ത്തി​യി​രു​ന്നെ​ങ്കി​ലും​ ​മ​ക്ക​ൾ​ ​ഒ​രി​ക്ക​ൽ​പ്പോ​ലും​ ​കാ​ണാ​നെ​ത്തി​യി​ല്ല.


ഗാ​ന്ധി​ഭ​വ​നി​ൽ​നി​ന്ന് ​ വൈകിട്ട് ​ ​മൂ​ന്ന് ​മ​ണി​യോ​ടെ​ ​ഭാ​ര​ത് ​ഭ​വ​നി​ലെ​ത്തി​ച്ച​ ​ഭൗ​തി​ക​ദേ​ഹ​ത്തി​ൽ​ ​സാ​മൂ​ഹ്യ​-​ ​രാ​ഷ്ട്രീ​യ​-​ ​ച​ല​ച്ചി​ത്ര​ ​രം​ഗ​ത്തെ​ ​നി​ര​വ​ധി​ ​പേ​ർ​ ​അ​ന്തി​മോ​പ​ചാ​രം​ ​അ​ർ​പ്പി​ച്ചു.​ ​ ​ ​തൈ​ക്കാ​ട് ​ശാ​ന്തി​ക​വാ​ട​ത്തി​ൽ​ ​വൈ​കി​ട്ട് ​അ​ഞ്ച​ര​യ്ക്ക് ​അ​ന്ത്യ​ക​ർ​മ്മ​ങ്ങ​ൾ​ക്ക് ​ശേ​ഷം​ ​അ​ദ്ദേ​ഹം​ ​അ​ഗ്നി​യി​ൽ​ ​ല​യി​ച്ചു.