ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും
തിരുവനന്തപുരം: കൊല്ലം ജില്ലയിൽ വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (കാറ്റഗറി നമ്പർ 27/2022, 29/2022, 30/2022, 556/2022, 557/2022) തസ്തികയിലേക്ക് 15, 16, 17, 18 തീയതികളിൽ രാവിലെ 5.30 മുതൽ കൊട്ടിയം മന്നം മെമ്മോറിയൽ എൻ.എസ്.എസ് കോളേജ് മൈതാനത്ത് ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും.
വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ - ജനറൽ/തസ്തികമാറ്റം മുഖേന/എൻ.സി.എ. (കാറ്റഗറി നമ്പർ 27/2022, 29/2022, 30/2022, 44/2021, 45/2021, 693/2021, 694/2021, 695/2021, 696/2021, 303/2022, 304/2022, 305/2022, 556/2022 - 563/2022), ഫോറസ്റ്റ് ബോട്ട് ഡ്രൈവർ (കാറ്റഗറി നമ്പർ 447/2022) തസ്തികകളിലേക്ക് 15, 16, 17, 18, 21, 22 തീയതികളിൽ രാവിലെ 5.30 മുതൽ തിരുവനന്തപുരം പേരൂർക്കട എസ്.എ.പി ഗ്രൗണ്ടിൽ ശാരീരിക അളവെടുപ്പും കായികക്ഷമതാപരീക്ഷയും നടത്തും. ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്കുളള കായികക്ഷമതാ പരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് അന്ന് രാവിലെ 11 ന് പി.എസ്.സി ആസ്ഥാന ഓഫീസിലെ ഡോ.ബി.ആർ. അംബേദ്കർ ഹാളിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
ശാരീരിക അളവെടുപ്പും അഭിമുഖവും
കൊല്ലം ജില്ലയിൽ വിവിധ വകുപ്പുകളിൽ സാർജന്റ് (കാറ്റഗറി നമ്പർ 716/2022, 717/2022) തസ്തികയിലേക്ക് 16 ന് പി.എസ്.സി കൊല്ലം ജില്ലാ ഓഫീസിൽ ശാരീരിക അളവെടുപ്പും അഭിമുഖവും നടത്തും.