മൂല്യാധിഷ്ഠിത സംസ്‌കാരത്തിന് അടിത്തറയിട്ടെന്ന് എം.പി അഹമ്മദ്
Friday 11 October 2024 12:57 AM IST
കൊച്ചി: ടാറ്റയെ ലോകത്തിലെ വിശ്വസ്ത ബ്രാൻഡായി വളർത്തിയ രത്തൻ ടാറ്റ വിടപറഞ്ഞുവെങ്കിലും വ്യവസായ രംഗത്ത് അദ്ദേഹം ഉയർത്തിപ്പിടിച്ച ഉന്നതമൂല്യങ്ങളുടെ ശോഭ മങ്ങാതെ നിലനിൽക്കുമെന്ന് മലബാർ ഗ്രുപ്പ് ചെയർമാൻ എം പി അഹമ്മദ് പറഞ്ഞു. ധാർമ്മികത മുറുകെപ്പിടിച്ച് വ്യവസായത്തിൽ നേട്ടമുണ്ടാക്കാമെന്ന് തെളിയിച്ചു. ആറ് ഭൂഖണ്ഡങ്ങളിലും നൂറിലധികം രാജ്യങ്ങളിലും വ്യാപിച്ച ടാറ്റ എന്ന ബിസിനസ് സാമ്രാജ്യത്തെ നയിച്ച അദ്ദേഹം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വലിയ വില നൽകി. അതാണ് ഈ വ്യവസായ രത്‌നത്തിന്റെ ഏറ്റവും വലിയ സംഭാവനയെന്ന് അദ്ദേഹം പറഞ്ഞു.