ഇന്ദ്രൻസിന്റെ ' ഇന്ദ്രധനുസ്സിന്' ചെറുകാട് പുരസ്കാരം
Friday 11 October 2024 2:44 AM IST
പെരിന്തൽമണ്ണ: ചെറുകാട് സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ ചെറുകാട് പുരസ്കാരത്തിന് നടൻ ഇന്ദ്രൻസിന്റെ ആത്മകഥ ''ഇന്ദ്രധനുസ്സ് ' തിരഞ്ഞെടുക്കപ്പെട്ടു. ഒക്ടോബർ 28ന് വൈകിട്ട് 3.30ന് പെരിന്തൽമണ്ണ ടൗൺ സ്‌ക്വയറിൽ നടക്കുന്ന ചെറുകാട് അനുസ്മരണത്തിൽ മന്ത്രി എം.ബി. രാജേഷ് പുരസ്കാരം നൽകും. കഥാകൃത്ത് അശോകൻ ചരുവിൽ, ഡോ. കെ.പി. മോഹനൻ, കവി ഒ.പി.സുരേഷ് എന്നിവരാണ് അവാർഡ് നിർണ്ണയ സമിതിയിലുണ്ടായിരുന്നത്.