ആർ.എസ്.എസിനെക്കുറിച്ച് പറയുന്നത് ശരിയല്ല: കുമ്മനം
Saturday 12 October 2024 1:51 AM IST
തിരുവനന്തപുരം: തൃശൂർ പൂരം കലക്കിയത് ആർ.എസ്.എസ് ആണെന്ന് സഭയിൽ പറയുന്ന റവന്യു മന്ത്രിയും പ്രതിപക്ഷ നേതാവും തെളിവുകൾ അന്വേഷണ സംഘത്തിന് നൽകുകയാണ് വേണ്ടതെന്ന് ബി.ജെ.പി കേന്ദ്ര നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ പറഞ്ഞു. നാടിന്റെ സുരക്ഷയെ ബാധിക്കുന്ന ദേശദ്രോഹ പ്രവർത്തനങ്ങളെക്കുറിച്ച് സഭയിൽ ചർച്ച ചെയ്യാൻ ഇരുമുന്നണികൾക്കും താത്പര്യമില്ല. മുഖ്യമന്ത്രി ദേശദ്രോഹപ്രവർത്തനങ്ങളെക്കുറിച്ച് പറഞ്ഞത് ഇതുവരെ പിൻവലിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി