എട്ട് സിക്‌സ് 11 ഫോറുകള്‍, സെഞ്ച്വറി അടിച്ച് റേഞ്ച് എന്തെന്ന് കാണിച്ച് സഞ്ജു സാംസണ്‍

Saturday 12 October 2024 8:26 PM IST

ഹൈദരാബാദ്: മോശം ഫോം, ഇന്ത്യന്‍ ടീമില്‍ ഇനിയും അവസരം കിട്ടില്ല. മറ്റ് താരങ്ങള്‍ അവസരങ്ങള്‍ മുതലാക്കുന്നത് കണ്ടുപഠിക്കൂ...ഇത്തരം വിമര്‍ശനങ്ങളെ ബൗണ്ടറിക്ക് പുറത്തേക്കടിച്ച് തന്റെ റേഞ്ച് എന്തെന്ന് ഒടുവില്‍ ആ നീലക്കുപ്പായത്തില്‍ സഞ്ജു വി സാംസണ്‍ തെളിയിച്ചു. ഹൈദാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ 47 പന്തുകള്‍ നേരിട്ട് താരം അടിച്ചെടുത്തത് 111 റണ്‍സ്.

40 പന്തുകളില്‍ നിന്നാണ് സഞ്ജു സാംസണ്‍ സെഞ്ച്വറി നേടിയത്. ആദ്യ ടി20 മത്സരത്തില്‍ 29 റണ്‍സ് നേടിയ മലയാളി താരം രണ്ടാം മത്സരത്തില്‍ ഏഴ് പന്തുകളില്‍ നിന്ന് 10 റണ്‍സ് നേടി പുറത്തായിരുന്നു. ഇതോടെ താരത്തിനെതിരെ മുന്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു. ഇതോടെ അവസാന ടി 20യില്‍ അവസരം ലഭിച്ചാല്‍ മികച്ച പ്രകടനം നടത്താന്‍ താരത്തിന് മേല്‍ സമ്മര്‍ദ്ദവും ഉയര്‍ന്നു.

എല്ലാ വിമര്‍ശകര്‍ക്കുമുള്ള മറുപടിയാണ് താരം ഹൈദരാബാദില്‍ നല്‍കിയത്. തുടക്കം മുതല്‍ തന്നെ തന്റെ നയം വ്യകതമാക്കിയാണ മലയാളി താരം തുടങ്ങിയത്. കഴിഞ്ഞ മതസരത്തില്‍ തന്നെ പുറത്താക്കിയ താസ്‌കിിന്‍ അഹമ്മദിനെതിരെ മാത്രം പായിച്ചു പവര്‍പ്ലേയില്‍ ഞ്ച് ബൗണ്ടറികള്‍. അതേസമയം, മത്സരത്തില്‍ ഇന്ത്യ റെക്കോഡ് സ്‌കോറിലേക്ക് മുന്നേറുകയാണ്.