കുട്ടികൾക്ക് ആദ്യാക്ഷരം പകർന്ന് സതീശൻ

Monday 14 October 2024 12:00 AM IST
പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ കുട്ടികൾക്ക് ആദ്യക്ഷരം കുറിക്കുന്നു

പറവൂർ: വിജയദശമി ദിനത്തിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറവൂരിലെ വസതിയായ ദേവരാഗത്തിൽ മൂന്ന് കുട്ടികൾക്ക് ആദ്യക്ഷരം പകർന്നു. ദിനൂപ്-വിനിത ദമ്പതികളുടെ മകൻ ജയദേവ്,ആന്റണി ജോസഫ്-ശില്പ തോമസ് ദമ്പതികളുടെ മകൻ എയ്‌ഥൻ ക്രിസ് ആന്റണി,സോളമൻ തോമസ്-രമ്യ ദമ്പതികളുടെ മകൾ സ്കാർലെറ്റ് സോളമൻ എന്നിവരാണ് വിദ്യാരംഭം കുറിച്ചത്.