അഞ്ച് ദിവസം പരക്കെ മഴ

Monday 14 October 2024 12:00 AM IST
മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസം പരക്കെ മഴ ലഭിക്കും.

മദ്ധ്യ, വടക്കൻ ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാദ്ധ്യത. തെക്കൻ ജില്ലകളിലെ മലയോര മേഖലകളിലും മഴ കനക്കും. ഇന്ന് ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ടാണ്. 16വരെ കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാദ്ധ്യതയുണ്ട്. കേരള തീരത്ത് മത്സ്യബന്ധനം പാടില്ല.