ഒല ഇലക്ട്രിക്കിനെതിരെ പരാതി പ്രളയം
Monday 14 October 2024 12:34 AM IST
കൊച്ചി: ഒരു വർഷത്തിനിടെ പ്രമുഖ വൈദ്യുതി ടു വീലർ നിർമ്മാതാക്കളായ ഒല ഇലക്ട്രിക്കിനെതിരെ പതിനായിരത്തിലധികം ഉപഭോക്താക്കളുടെ പരാതി. ഇതോടെ ഒല ഇലക്ട്രിക്കിനെതിരെ നിയമ നടപടികൾ സ്വീകരിക്കാൻ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി തയ്യാറെടുക്കുന്നു. വാഹനത്തിന്റെ ഗുണനിലവാരവും ആഫ്റ്റർ സെയിൽസ് സർവീസും സംബന്ധിച്ച പരാതികളുമാണ് പ്രധാനമായും ലഭിക്കുന്നത്.
സൗജന്യ സർവീസ്, വാറന്റി കാലയളവുകളിൽ ചാർജിംഗ് നടത്തിയ പിഴവുകളും ഉപഭോക്തൃ താത്പര്യങ്ങൾ അവഗണിച്ചതുമാണ് ഒലയ്ക്കെതിരെ പരാതികൾ കൂടാൻ ഇടയാക്കിയത്. ഇതുസംബന്ധിച്ച് കഴിഞ്ഞ വാരം അതോറിറ്റി ഒല ഇലക്ട്രിക്കിന് നോട്ടീസ് നൽകി. ഏഴ് ദിവസത്തിനകം മറുപടി നൽകാനാണ് ആവശ്യപ്പെട്ടത്.